ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേ്‌സണ്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 321ന് ആതിഥേയര്‍ രണ്ടാം ദിവസം ലഞ്ചിന് പിരിഞ്ഞു.
83 ഓവറില്‍ 264ന് നാല് എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്. രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റിരുന്നു. 85ാം ഓവറിലെ അഞ്ചാം പന്തില്‍ രവീന്ദ്ര ജഡേജയെ പുറത്താക്കി ജോഫ്രാ ആര്‍ച്ചര്‍ ആതിഥേയര്‍ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.
JOFRAAA!! 🔥
Archer flirts with the outside edge a few times, then gets the nick!
Harry Brook holds on and Ravindra Jadeja is gone for 20.
തുടര്‍ച്ചയായ നാല് അര്‍ധ സെഞ്ച്വറികള്‍ക്ക് പിന്നാലെയാണ് ജഡേജ നിരാശപ്പെടുത്തിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി ഏറ്റവുമധികം അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കാതെ ജഡ്ഡു രണ്ടാമത് തന്നെ തുടരുകയാണ്.
ഇന്ത്യ വിജയം സ്വന്തമാക്കിയ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 137 പന്ത് നേരിട്ട താരം 89 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 69 റണ്‍സാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ അടിച്ചെടുത്തത്.
ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലും ജഡേജ തന്റെ മാജിക് ആവര്‍ത്തിച്ചു. 131 പന്ത് നേരിട്ട താരം 72 റണ്‍സ് നേടി. 193 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ഒന്നൊന്നായി വീണപ്പോള്‍ അവസാന പ്രതീക്ഷ ജഡേജയിലായിരന്നു. നിര്‍ഭാഗ്യത്തിന്റെ അങ്ങേതലയ്ക്കല്‍ സിറാജിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പരാജയത്തിലേക്ക് വീണപ്പോള്‍ 181 പന്ത് നേരിട്ട് പുറത്താകാതെ 61 റണ്‍സ് നേടിയ ജഡേജയ്ക്ക് തലകുനിച്ചുനില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്.
മാഞ്ചസ്റ്ററിലും ജഡേജ മറ്റൊരു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജോഫ്രാ ആര്‍ച്ചര്‍ വില്ലനായി.
ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചായിയ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – എത്ര തവണ – സ്‌കോറുകള്‍ എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 5 തവണ – 50, 146, 57, 134, 118
സൗരവ് ഗാംഗുലി – 4 തവണ – 68, 99, 128, 51
രവീന്ദ്ര ജഡജേ – 4 തവണ – 89, 69*, 72, 61*
അതേസമയം, ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബൗളിങ് മികവില്‍ ആതിഥേയര്‍ ഇന്ത്യയെ വിറപ്പിക്കുകയാണ്. ഒരുവശത്ത് റിഷബ് പന്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തെ ആക്രമിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളിയിടാനൊരുങ്ങുന്നത്.
Eight years in the making 🗓️
Our captain gets his first Test fifer since September 2017 👏
110 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 63 പന്തില്‍ 43 റണ്‍സുമായി റിഷബ് പന്തും ഒരു പന്ത് നേരിട്ട് ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Ravindra Jadeja failed to top the list of most consecutive 50+ scores by Indian in England Tests