ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 20 മുതല്‍ അഞ്ച് ടെസ്റ്റുകള്‍ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ടെസ്റ്റ് പടിയിറക്കത്തിന് ശേഷം ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഒരുങ്ങുന്നത്.
റിഷബ് പന്തിനെ ഗില്ലിന്റെ ഡെപ്യൂട്ടിയായും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയിക്കുക എന്ന വലിയ ലക്ഷ്യമാണ് ഗില്ലിന് മുമ്പിലുള്ളത്. സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി അടക്കമുള്ള ഇതിഹാസ ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ഈ പരമ്പരയിലൂടെ ഗില്‍ ലക്ഷ്യമിടുന്നത്.
18 അംഗങ്ങളുള്ള സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 17 പേരും നിലവില്‍ വിവിധ ഐ.പി.എല്‍ ടീമുകളുടെ ഭാഗമാണ്.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് ഏറ്റവുമധികം പേര്‍ പരമ്പരയുടെ ഭാഗമായിരിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടക്കം അഞ്ച് പേര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും മൂന്ന് പേര്‍ വീതം സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും രണ്ട് താരങ്ങളും 18 അംഗ സ്‌ക്വാഡിലുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളില്‍ നിന്നും ഓരോ താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്നും ഒരാള്‍ക്ക് പോലും സ്‌ക്വാഡിലെത്താന്‍ സാധിച്ചിട്ടില്ല. ഇതിനൊപ്പം ഐ.പി.എല്ലിന്റെ ഭാഗമല്ലാത്ത ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അഭിമന്യു ഈശ്വരന്‍ സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതും ചേര്‍ത്തുവെക്കണം.
അഭിമന്യു ഈശ്വരന്‍
ഗുജറാത്ത് ടൈറ്റന്‍സ് – ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, സായ് സുദര്‍ശന്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റിഷബ് പന്ത്, ആകാശ് ദീപ്, ഷര്‍ദുല്‍ താക്കൂര്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് – കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍.
രാജസ്ഥാന്‍ റോയല്‍സ് – യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറെല്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് – രവീന്ദ്ര ജഡേജ.
മുംബൈ ഇന്ത്യന്‍സ് – ജസ്പ്രീത് ബുംറ.
പഞ്ചാബ് കിങ്‌സ് – അര്‍ഷ്ദീപ് സിങ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – നിതീഷ് കുമാര്‍ റെഡ്ഡി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് –
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു –
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
Content Highlight: IND vs ENG: Number of players from each IPL team included in India’s squad for England tour