| Thursday, 19th June 2025, 9:22 am

ഇംഗ്ലണ്ടിൽ പരമ്പരയുടെ ഗതി നിർണയിക്കുക ഈ രണ്ട് ഇന്ത്യൻ താരങ്ങൾ; തെരഞ്ഞെടുപ്പുമായി മോണ്ടി പനേസർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് ഒരു നാൾ മാത്രം. നാളെയാണ് (ജൂൺ 20) അഞ്ച് മത്സരങ്ങളടങ്ങുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം സ്വപ്‍നം കണ്ടാണ് ഇന്ത്യൻ പട ലീഡ്‌സിൽ ഇറങ്ങുന്നത്.

പുതിയ ക്യാപ്റ്റന്മാരും ഒരു യുവനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പോരാടാനിറങ്ങുന്നത്. ശുഭ്മന്‍ ഗില്ലാണ് ഇന്ത്യൻ ടെസ്റ്റ് നായകനായി എത്തുന്നത്. കൂടാതെ, വൈസ് ക്യാപ്റ്റനായി റിഷബ് പന്തുമുണ്ട്. സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അരങ്ങൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്.

ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നിർണായകമാവുന്ന താരത്തെ തെരഞ്ഞെടുക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യൻ നിരയിൽ നിർണ്ണായക താരമാകാൻ സാധ്യതയുള്ള കളിക്കാരിൽ ഒരാളാണ് സായ് സുദർശനെന്നും ഇംഗ്ലണ്ടിന്റെ ബൗളർമാരെ വെല്ലുവിളിക്കാൻ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് വിക്കറ്റുകൾ വീഴ്ത്താനും എക്കോണമിക്കലായി പന്തെറിയാനും കഴിയുന്നതിനാൽ ഷാർദുൽ താക്കൂറും പരമ്പരയിലെ ഗതി നിർണയിക്കുന്നവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു മോണ്ടി പനേസർ.

‘ഈ പര്യടനത്തിലെ ഇന്ത്യക്കായി നിർണ്ണായക താരമാകാൻ സാധ്യതയുള്ള കളിക്കാരിൽ ഒരാളാണ് സായ് സുദർശൻ എന്നാണ് ഞാൻ കരുതുന്നത്. സറേയ്‌ക്കായി അവൻ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ബൗളർമാരെ വെല്ലുവിളിക്കാൻ കഴിവുള് ഒരു വ്യക്തിയാണ് അവൻ.

കൂടാതെ, ഷാർദുൽ താക്കൂറും മികച്ച പ്രകടനം നടത്തുമെന്നാണ് എനിക്ക് തോന്നുന്നത്. വിദേശത്ത് വിക്കറ്റുകൾ വീഴ്ത്താനും എക്കോണമിക്കലായി പന്തെറിയാനും കഴിയുന്ന താരമാണ് അവൻ. താക്കൂറിന് പന്ത് മുകളിലേക്ക് സ്വാഭാവികമായി പിച്ച് ചെയ്യാൻ കഴിയും. അതിനാൽ അവന് ഈ പര്യടനം നിർണായകമാകും,’ പനേസർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്ബ് ബേത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, ക്രിസ് വോക്സ്

Content Highlight: Ind vs Eng: Monty Panesar says Sai Sudarshan and Shardul Thakur could be India’s potential game changers

Latest Stories

We use cookies to give you the best possible experience. Learn more