ടെന്‍ഡുല്‍കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സന്ദര്‍ശകര്‍ പരാജയമൊഴിവാക്കാനുള്ള ശ്രമത്തിലാണ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 137 റണ്‍സിന് പിന്നിലുള്ള ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയിലാക്കാനുള്ള ശ്രമത്തിലാണ്. ലോര്‍ഡ്‌സിലേതെന്ന പോലെ വിക്കറ്റുകള്‍ വലിച്ചെറിയാതിരുന്നാല്‍ ഇന്ത്യയ്ക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരാജയമൊഴിവാക്കാം.
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ: 358 & 172/2 (63)
ഇംഗ്ലണ്ട്: 669
Stumps on Day 4 in Manchester! 🏟️
A splendid partnership between Captain Shubman Gill (78*) & KL Rahul (87*) takes #TeamIndia to 174/2 👏👏
ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെയും സായ് സുദര്‍ശനെയും നഷ്ടപ്പെട്ടിരുന്നു. പൂജ്യത്തിനാണ് ഇരുവരും മടങ്ങിയത്. കെ.എല്‍. രാഹുല്‍ (210 പന്തില്‍ 87), ശുഭ്മന്‍ ഗില്‍ (167 പന്തില്‍ 78) എന്നിവരാണ് ക്രീസിലുള്ളത്.
സൂപ്പര്‍ താരം ജോ റൂട്ടിന്റെയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയർത്തിയത്. റൂട്ട് 150 റണ്‍സും സ്റ്റോക്‌സ് 141 റണ്‍സും അടിച്ചെടുത്തു. ബെന്‍ ഡക്കറ്റ് (94 റണ്‍സ്), സാക്ക് ക്രോളി (113 പന്തില്‍ 84 റണ്‍സ്), ഒലി പോപ്പ് (128 പന്തില്‍ 71) എന്നിവരും ടോട്ടലില്‍ കരുത്തായി.
ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ ആര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജ് മുതല്‍ പരിചയ സമ്പന്നരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ളവര്‍ നിരാശപ്പെടുത്തി.
വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ നൂറിലധികം റണ്‍സ് വഴങ്ങി. തന്റെ ടെസ്റ്റ് കരിയറില്‍ ഇതാദ്യമായാണ് ബുംറ നൂറ് റണ്‍സ് വഴങ്ങുന്നത്.
ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 100 റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരുടെ പട്ടികയിലും ബുംറ ഇടം നേടി. കര്‍ട്‌ലി ആംബ്രോസും ഷോയ്ബ് അക്തറും ജെയിസ് ആന്‍ഡേഴ്‌സണും കപില്‍ ദേവുമുടമക്കമുള്ള നിരവധി ഇതിഹാസങ്ങള്‍ ഈ പട്ടികയുടെ ഭാഗമാണ്.
Few Pacers & the Number of times they Conceded 100 or more runs in a Test Inning
1 time – 𝗝𝗮𝘀𝗽𝗿𝗶𝘁 𝗕𝘂𝗺𝗿𝗮𝗵 (Today)*
1 time – Curtly Ambrose
4 times – Pat Cummins
5 times – Josh Hazlewood
5 times – Malcolm Marshall
7 times – Shoaib Akhtar
8 times – Matt Henry
9…
ആംബ്രോസ് കരിയറില്‍ ഒരിക്കല്‍ മാത്രമാണ് ടെസ്റ്റ് ഇന്നിങ്‌സില്‍ നൂറ് റണ്‍സ് വഴങ്ങിയത്. അക്തര്‍ ഏഴ് തവണയും ആന്‍ഡേഴ്‌സണ്‍ 18 തവണയും കപില്‍ ദേവ് 25 തവണയും ടെസ്റ്റ് ഇന്നിങ്‌സില്‍ നൂറ് റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്.
ബൗളര്‍മാര്‍ അടി വാങ്ങിയ പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത മണ്ണില്‍ ഇന്ത്യയ്ക്ക് പരാജയം ഒഴിവാക്കാം.
Content Highlight: IND vs ENG: For the 1st time ever, Jasprit Bumrah conceded 100 runs in a Test innings