ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരം പരാജയപ്പെട്ടിരിക്കുകയാണ്. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടന്നു.
സ്‌കോര്‍
ഇന്ത്യ: 471 & 364
ഇംഗ്ലണ്ട്: 465 & 373/5 (T:371)
England win the opening Test by 5 wickets in Headingley#TeamIndia will aim to bounce back in the 2nd Test
മത്സരത്തില്‍ അഞ്ച് സെഞ്ച്വറികളാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്. യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവര്‍ ആദ്യ ഇന്നിങ്‌സിലും കെ.എല്‍. രാഹുല്‍ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയപ്പോള്‍ വിക്കറ്റ് കീപ്പറും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ റിഷബ് പന്ത് രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി.
മത്സരത്തില്‍ ഇന്ത്യയുടെ നെടുംതൂണായ റിഷബ് പന്തിനെ പരമ്പരയില്‍ ശേഷിച്ച എല്ലാ മത്സരത്തില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടായ്മയായ ബാര്‍മി ആര്‍മി. മത്സരത്തിനിടെ അമ്പയറോട് തര്‍ക്കിച്ചതുമായി ബന്ധപ്പെട്ടാണ് റിഷബ് പന്തിനെ വിലക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.
The only fair punishment is to take away all of his runs so far and stop him batting in any of the remaining Tests.#ENGvINDhttps://t.co/M24klEAzlR
— England’s Barmy Army 🏴🎺 (@TheBarmyArmy) June 24, 2025
മത്സരത്തിന്റെ മൂന്നാം ദിവസമാണ് അമ്പയറിനോട് തര്‍ക്കിച്ചതുമായി ബന്ധപ്പെട്ട് റിഷബ് പന്ത് വിവാദങ്ങളുടെ ഭാഗമാകുന്നത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിലെ 61ാം ഓവറില്‍ ഹാരി ബ്രൂക്ക് മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി ബൗണ്ടറികളടിച്ചിരുന്നു. തുടര്‍ന്ന് കീപ്പര്‍ റിഷബ് കളിയില്‍ ഉപയോഗിക്കുന്ന പന്തിന് പോരായ്മകള്‍ ഉണ്ടെന്നും പന്ത് പരിശോധിക്കണമെന്നും അമ്പയറോട് പറഞ്ഞു. എന്നാല്‍ ഫീല്‍ഡ് അമ്പയറായ പോള്‍ റീഫല്‍ പന്ത് ഒരു പ്രശ്‌നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ ദേഷ്യത്തിലായ പന്ത് ബോള്‍ വലിച്ചെറിയുകയായിരുന്നു.
ഇതോടെ ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ചതിന് പന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. അമ്പയറുമായി തര്‍ക്കത്തിലേര്‍പ്പെട്ടതോടെ 27കാരനായ പന്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോടുള്ള വിയോജിപ്പും അമ്പയറുടെ വിധിയില്‍ അമിതമായ നിരാശ പ്രകടിപ്പിക്കുന്നതും ദീര്‍ഘ നേരം വാദിക്കുന്നതും കുറ്റകരമാണ്.
ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ ക്രിസ് ഗഫാനി, പോള്‍ റീഫല്‍, മൂന്നാം അമ്പയര്‍ ഷര്‍ഫുദ്ദൗള ഇബ്‌നെ ഷാഹിദ്, നാലാം അമ്പയര്‍ മൈക്ക് ബേണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഐ.സി.സിയുടെ എലീറ്റ് പാനല്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണെ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ബോള്‍ ഗേജ് ഉപയോഗിച്ച് പന്ത് പരിശോധിച്ചതിന് ശേഷം അമ്പയര്‍മാര്‍ പന്ത് മാറ്റാന്‍ വിസമ്മതിച്ചപ്പോള്‍, വിക്കറ്റ് കീപ്പര്‍ അമ്പയര്‍മാരുടെ മുന്നില്‍ പന്ത് നിലത്തേക്ക് എറിഞ്ഞുകൊണ്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു,’ ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഈ ശിക്ഷകള്‍ മതിയാകില്ലെന്നും ശേഷിച്ച എല്ലാ മത്സരത്തിലും പന്തിനെ മാറ്റി നിര്‍ത്തണമെന്നുമാണ് ബാര്‍മി ആര്‍മി ആവശ്യപ്പെടുന്നത്.
ബാര്‍മി ആര്‍മിയുടെ ഈ പോസ്റ്റിന് പിന്നാലെ ഇംഗ്ലണ്ട് ആരാധകരെ പരിഹസിച്ചുകൊണ്ട് ഇന്ത്യന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ മുഖത്ത് പേടി വ്യക്തമായി കാണാമെന്നും ഇതൊക്കെ കണ്ടുചിരിക്കുന്നത് രസമാണെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.
ജൂലൈ രണ്ട് മുതല്‍ ആറ് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. കഴിഞ്ഞ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരമാണ് ഇതിന് മുമ്പ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
Content Highlight: IND vs ENG: England fan group Barmy Army demands punishment for Indian wicket-keeper Rishabh Pant