ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി സൂപ്പര്‍ പേസര്‍ ആകാശ് ദീപ്. ലണ്ടനിലെ ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ആകാശ് ദീപ് ചരിത്രമെഴുതിയത്.
94 പന്ത് നേരിട്ട് 66 റണ്‍സ് നേടിയാണ് ആകാശ് ദീപ് പുറത്തായത്. താരത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. 12 ഫോറുകളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒരു എവേ ടെസ്റ്റ് പരമ്പരയില്‍ 50+ സ്‌കോറും പത്ത് വിക്കറ്റ് നേട്ടവുമുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് ആകാശ് ദീപ് ഇടം നേടിയത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന നാലാമത് താരമാണ് ആകാശ് ദീപ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തിലാണ് ആകാശ് ദീപ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഒരു എവേ ടെസ്റ്റ് പരമ്പരയില്‍ 50+ സ്‌കോറും ടെന്‍ഫറുമുള്ള ഇന്ത്യന്‍ താരങ്ങള്‍
ഇതിനൊപ്പം 2000ന് ശേഷം ടെസ്റ്റില്‍ 50+ സ്‌കോര്‍ നേടുന്ന നൈറ്റ് വാച്ച്മാനാകാനും ആകാശ് ദീപിന് സാധിച്ചു. രണ്ട് തവണ അമിത് മിശ്രയാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ നൈറ്റ് വാച്ച്മാന്‍ (2000ന് ശേഷം)
(താരം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അമിത് മിശ്ര – ഇംഗ്ലണ്ട് – 84 – ഓവല്‍ – 2011
ആകാശ് ദീപ് – ഇംഗ്ലണ്ട് – 66 – ഓവല്‍ – 2025*
അമിത് മിശ്ര – ബംഗ്ലാദേശ് – 50 – ചാറ്റോഗ്രാം – 2010
അതേസമയം, മൂന്നാം ദിനം ലഞ്ചിന് പിരയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ് ഇന്ത്യ. 106 പന്തില്‍ 85 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും എട്ട് പന്തില്‍ 11 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Akash Deep creates history in Oval