ഒറ്റകയ്യില്‍ പറന്നു പിടിച്ചു ഉസ്മാന്‍ ഖവാജ; കൊഹ്‌ലിയെ പറഞ്ഞയച്ച സുന്ദര ക്യാച്ച് - വീഡിയോ
Cricket
ഒറ്റകയ്യില്‍ പറന്നു പിടിച്ചു ഉസ്മാന്‍ ഖവാജ; കൊഹ്‌ലിയെ പറഞ്ഞയച്ച സുന്ദര ക്യാച്ച് - വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th December 2018, 9:27 am

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ തുടക്കം പിഴച്ച ഇന്ത്യയ്ക്ക് നായകന്‍ വിരാട് കൊഹ്‌ലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടത് തകര്‍പ്പന്‍ ക്യാച്ചിലൂടെ. നാലാമനായെത്തിയ നായകന്‍ കൊഹ്‌ലിയെ നിലയുറപ്പിക്കും മുന്‍പ് മൂന്ന് റണ്‍സില്‍ നില്‍ക്കേ കമ്മിണ്‍സാണ് പുറത്താക്കിയത്.

ഓഫ് സൈഡ് ഷോട്ടിന് ശ്രമിച്ച കൊഹ്‌ലിയെ ഗള്ളിയില്‍ ഉസ്മാന്‍ ഖവാജ ഒറ്റകൈയില്‍ പറന്നുപിടിക്കുകയായിരുന്നു. പേസര്‍ പാറ്റ് കമ്മിണ്‍സ് എറിഞ്ഞ 11-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ സുന്ദരന്‍ വിക്കറ്റ്.

ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് കമ്മിണ്‍സ് കിംഗ് കോലിയെ കുടുക്കുകയായിരുന്നു. 23 പന്ത് നേരിട്ട കോഹ്‌ലിക്ക് മൂന്ന് റണ്‍സാണ് എടുക്കാനായത്.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍ നിര വിക്കററ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്. സഹ ഓപ്പണര്‍ വിജയി 11 റണ്‍സെടുക്കുന്നതിനിടെ ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങുകയായിരുന്നു.

നാലാമനായെത്തിയ നായകന്‍ വിരാട് കോലിക്കും ഇന്ത്യന്‍ പ്രതീക്ഷ കാക്കാനായില്ല. നിലയുറപ്പിക്കും മുന്‍പ് മൂന്ന് റണ്‍സില്‍ നില്‍ക്കേ കോലിയെ കമ്മിണ്‍സാണ് പുറത്താക്കിയത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഖവാജയുടെ പറക്കും ക്യാച്ചിലാണ് കമ്മിണ്‍സ് കോഹ്ലിയെ പറഞ്ഞയച്ചത്. 61 പന്തില്‍ 37 റണ്‍സ് എടുത്ത രോഹിത്തിനേയും ഇന്ത്യയ്ക്ക് നഷ്ടമായി.