വിരാട് കോഹ്ലിയെയും രോഹിത് ശര്‍മയെയും ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും കളിക്കുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിന പരമ്പരയിലാണ് സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നത്. നാളെയാണ് (ഒക്ടോബര്‍ 19) മൂന്ന് മത്സരങ്ങളുടെ ഈ പരമ്പരയ്ക്ക് തുടക്കമാവുന്നത്.
ഈ പരമ്പരയില്‍ കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇരുവരെയും കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നിച്ച് കളിക്കുന്ന ഇന്ത്യന്‍ ജോഡികളില്‍ എന്ന ചരിത നേട്ടത്തില്‍ എത്താനാണ് രോഹിത്തിനും കോഹ്ലിക്കും സ്വന്തമാക്കാന്‍ സാധിക്കുക. ഇപ്പോള്‍ ഈ ലിസ്റ്റില്‍ സച്ചിന്‍ – ദ്രാവിഡ് സഖ്യമാണ് മുന്നിലുള്ളത്.
ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളില്‍ ഒന്നിച്ച് ഇറങ്ങിയാല്‍ കോഹ്ലിക്കും രോഹിത്തിനും സച്ചിനും ദ്രാവിഡിനും ഒപ്പമെത്താന്‍ സാധിക്കും. നിലവില്‍ സച്ചിന്‍ – ദ്രാവിഡ് ദ്വയം 391 മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ 388 മത്സരങ്ങളുമായി രോ – കോ സഖ്യവുമുണ്ട്.
ഇതിന് പുറമെ, മറ്റ് ചില നേട്ടങ്ങളും ഈ ജോഡിക്ക് സ്വന്തമാക്കാനാവും. ബാറ്റിങ് പെയര്‍ എന്ന നിലയില്‍ 100 ഇന്നിങ്സുകള്‍ പൂര്‍ത്തിയാക്കാനാണ് കോഹ്ലിക്കും രോഹിത്തിനും സാധിക്കുക. ഒപ്പം ഇരുവരും ചേര്‍ന്ന് 161 റണ്‍സ് നേടിയാല്‍ മറ്റൊരു റെക്കോഡും മുന്‍ ക്യാപ്റ്റന്മാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ അവസരമുണ്ട്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് അടിക്കുന്ന രണ്ടാമത് ജോഡി എന്നതാണ് ഈ നേട്ടം.
Content Highlight: Ind vs Aus: Virat Kohli and Rohit Sharma can equals with Sachin Tendulkar – Rahul Dravid in Indian pairs to play most international matches