ഓസ്ട്രേലിയക്ക് എതിരെ നടന്ന നാലാം ടി – 20യില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് സൂര്യയും സംഘവും വിജയിച്ചത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി.
ഓസ്ട്രേലിയക്ക് എതിരെ നടന്ന നാലാം ടി – 20യില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് സൂര്യയും സംഘവും വിജയിച്ചത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി.
മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ മികച്ച പ്രകടനം നടത്തിയിരുന്നു. താരം ബാറ്റിങ്ങില്‍ 11 പന്തില്‍ പുറത്താവാതെ 21 റണ്‍സ് നേടിയിരുന്നു. ഒരു സിക്സും ഒരു ഫോറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

കൂടാതെ, അക്സര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു. 20 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. ഇപ്പോള്‍ അക്സറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.
അക്സര്‍ മാറ്റ് ഷോട്ടിനെയും ജോഷ് ഇംഗ്ലിഷിനെയും പുറത്താക്കിയതാണ് കളി മാറ്റി മറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താരത്തിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

‘അക്സര്‍ വ്യത്യസ്തമായാണ് ബൗള്‍ ചെയ്തത്. അവന്‍ ആദ്യം മാറ്റ് ഷോട്ടിനെയും പിന്നെ ജോഷ് ഇംഗ്ലിഷിന്റെയും പുറത്താക്കി. അതാണ് കളിയുടെ ഗതി മാറ്റി മറിച്ചത്. ബാറ്റിങ്ങില്‍ അവന്‍ അവസാന ഓവറുകളില്‍ നിര്‍ണായക റണ്‍സും എടുത്തു. അക്സര്‍ ഒരുപാട് കാലമായി മികച്ച പ്രകടനമാണ് നടത്തുന്നത്.
കൂടാതെ, 20 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു. ആ സമയത്ത് 12 ഡോട്ട് ബോളുകള്‍ എറിയുക എന്നത് അതിശയകരമാണ്. അവന്‍ എപ്പോഴും പോസിറ്റീവായാണ് പന്തെറിയുന്നത്. എല്ലാവരും കൂടിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എന്നാല്‍, അക്‌സറിന്റെ ഓള്‍ റൗണ്ട് മികവ് കറാമനാണ് ഇന്ത്യ വിജയിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്,’ റെയ്‌ന പറഞ്ഞു.
Content Highlight: Ind vs Aus: Suresh Raina says Axar Patel’s all round performance is the reason for India’s win against Australia