ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ നേട്ടവുമായി സൂപ്പര്‍ താരം രോഹിത് ശര്‍മ. ഏകദിനത്തില്‍ കങ്കാരുപ്പടക്കെതിരെ 2500 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് മുമ്പ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്.
സിഡ്നിയില്‍ നടക്കുന്ന മൂന്നാം മത്സരത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. അവസാന ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് 2488 റണ്‍സാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ 12 റണ്‍സ് നേടിയതോടെയാണ് താരം ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
Rohit Sharma achieves another feat! ✅
He becomes the 2nd #TeamIndia batter after Sachin Tendulkar to complete 2500 ODI runs against Australia 👌
അതേസമയം, നിലവില്‍ മത്സരത്തില്‍ രോഹിത് 49 പന്തുകള്‍ നേരിട്ട് 43 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സിക്സും ആറ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മറുവശത്ത് 21 പന്തില്‍ 22 റണ്‍സെടുത്ത് വിരാട് കോഹ്ലിയുമുണ്ട്.
16 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 103 റണ്‍സ് എടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. താരം 26 പന്തില്‍ ഒരു സിക്സില്‍ രണ്ട് ഫോറും അടക്കം 24 റണ്‍സ് നേടിയാണ് മടങ്ങിയത്.
നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയ 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സ് സ്‌കോര്‍ ചെയ്തു. കൂടാതെ, മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
Innings Break!
A clinical bowling display from #TeamIndia as Australia are bundled out for 236 runs in the 3rd ODI.
Harshit Rana is the pick of bowlers with 4 wickets to his name.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണയാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയത്. താരം നാല് വിക്കറ്റ് നേടിയാണ് ഓസീസിനെ തകര്‍ത്തത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Ind vs Aus: Rohit Sharma became second Indian batter to complete 2500 ODI runs against Australia after Sachin Tendulkar