ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരം അഡ്‌ലെയ്ഡില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടതിനാല്‍ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
🚨 Toss 🚨#TeamIndia have been put into bat first in Adelaide.
രോ-ഗില്‍ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട ഈ ജോഡി രണ്ടാം മത്സരത്തില്‍ തിളങ്ങുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഓസീസിനെതിരെ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഒരു ചരിത്ര നേട്ടത്തിലേക്കാണ് രോഹിത് ശര്‍മ കാലെടുത്ത് വെച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ 1,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും വണ്‍ ഡൗണായി കളത്തിലിറങ്ങിയ വിരാട് കോഹ്‌ലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 28 പന്തില്‍ എട്ട് റണ്‍സുമായി രോഹിത് ശര്‍മയും ഒരു പന്ത് നേരിട്ട് പൂജ്യം റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.