ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടി – 20 മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. നിലവില്‍ പരമ്പരയില്‍ ഇരു ടീമുകളും 1 -1എന്ന നിലയില്‍ സമനിലയിലാണ്. അതിനാല്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യയ്ക്കും ഓസീസിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഇന്ന് നാലാം മത്സരത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയായിരിക്കും ശ്രദ്ധാ കേന്ദ്രം. ടീമിന് വെടിക്കെട്ട് തുടക്കം നല്‍കുന്നുവെന്നതിന് പുറമെ, ഇതുവരെ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ച മത്സരങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നുവെന്നതും ഇതിന് ഒരു കാരണമാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ താരത്തിലായിരിക്കും ഇന്ത്യയുടെ പ്രതീക്ഷകളത്രയും.
ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകളെ സാധൂകരിക്കുന്ന വിധമാണ് അഭിഷേകിന്റെ 2025ലെ ടി – 20 പ്രകടനങ്ങള്‍. 2025ല്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ 25കാരന്‍ ബാറ്റര്‍ ബഹുദൂരം മുന്നിലാണ്. ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് 705 റണ്‍സുണ്ട്. കൂടാതെ, അഭിഷേക് കുട്ടി ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് ഈ വര്‍ഷം നേടിയിട്ടുള്ളത്.
ഇത് മാത്രമല്ല, അഭിഷേകിനെ മറ്റ് ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഗില്ലും സഞ്ജുവും അടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് താരത്തിനെ വേറിട്ട് നിര്‍ത്തുന്നത് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ് കൂടിയാണ്. 200.85 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ നിലവില്‍ ഇന്ത്യന്‍ ടീമിലെ മറ്റൊരു ബാറ്റര്‍ക്കുമില്ല.
2025ല്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി – 20 റണ്‍സ് നേടിയ താരങ്ങള്‍
(താരം – ഇന്നിങ്സ് – റണ്‍സ് – ശരാശരി – സ്‌ട്രൈക്ക് റേറ്റ് – 100/50 എന്നീ ക്രമത്തില്‍)