ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടി-20 പരമ്പരയില്‍ ആതിഥേര്‍ക്ക് മേല്‍ മേധാവിത്തവുമായി ഇന്ത്യ. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസീസിനെ 48 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുന്നത്.
ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിനെ 18.2 ഓവറില്‍ ഇന്ത്യ 119ന് എറിഞ്ഞിട്ടു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ സൂപ്പര്‍ താരം അക്‌സര്‍ പട്ടേലാണ് കളിയിലെ താരം. ബാറ്റെടുത്തപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.
ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം തവണ ടി-20 ഫോര്‍മാറ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് – പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലും അക്‌സര്‍ ഒന്നാമതെത്തി. മൂന്ന് തവണയാണ് അക്‌സര്‍ പട്ടേല്‍ ഈ നേട്ടം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയ്ക്കും ഓസീസിനെതിരെ മൂന്ന് പി.ഒ.ടി.എം പുരസ്‌കാരമുണ്ട്.
All-round brilliance ✨
Axar Patel is the Player of the Match for his highly crucial batting and bowling contributions 🙌
ടി-20യില്‍ ഓരോ ടീമിനെതിരെയും ഏറ്റവുമധികം തവണ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍
vs പാകിസ്ഥാന്‍ 🇵🇰 – വിരാട് കോഹ്‌ലി – 4 തവണ
vs ഓസ്‌ട്രേലിയ 🇦🇺 – വിരാട് കോഹ്‌ലി & അക്‌സര്‍ പട്ടേല്‍ – 3 തവണ വീതം
vs സൗത്ത് ആഫ്രിക്ക 🇿🇦 – വിരാട് കോഹ്‌ലി – 3 തവണ
vs ബംഗ്ലാദേശ് 🇧🇩 – രോഹിത് ശര്‍മ – 3 തവണ
vs ന്യൂസിലാന്‍ഡ് 🇳🇿 – സൂര്യകുമാര്‍ യാദവ് – 3 തവണ
vs വെസ്റ്റ് ഇന്‍ഡീസ് 🏝️ – സൂര്യകുമാര്‍ യാദവ് – 3 തവണ
vs ഇംഗ്ലണ്ട് 🏴 – യുവരാജ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി – 2 തവണ വീതം
vs ശ്രീലങ്ക 🇱🇰 – വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഷര്‍ദുല്‍ താക്കൂര്‍ – 2 തവണ വീതം
vs അഫ്ഗാനിസ്ഥാന്‍ 🇦🇫 – രോഹിത് ശര്‍മ, വിരാട് കോഹ്‌ലി – 2 തവണ വീതം
vs അയര്‍ലന്‍ഡ് 🇮🇪 – ജസ്പ്രീത് ബുംറ – 2 തവണ
vs യു.എ.ഇ 🇦🇪 – രോഹിത് ശര്‍മ, കുല്‍ദീപ് യാദവ് – ഒരു തവണ
vs ഹോങ് കോങ് 🇭🇰 – സൂര്യകുമാര്‍ യാദവ് – ഒരു തവണ
vs നമീബിയ 🇳🇦 – രവീന്ദ്ര ജഡേജ – ഒരു തവണ
vs നെതര്‍ലന്‍ഡ്‌സ് 🇳🇱 – സൂര്യകുമാര്‍ യാദവ് – ഒരു തവണ
vs സ്‌കോട്‌ലാന്‍ഡ് 🏴 – രവീന്ദ്ര ജഡേജ – ഒരു തവണ
vs യു.എസ്.എ 🇺🇸 – അര്‍ഷ്ദീപ് സിങ് – ഒരു തവണ
vs ഒമാന്‍ 🇴🇲 – സഞ്ജു സാംസണ്‍ – ഒരു തവണ
vs സിംബാബ്‌വേ 🇿🇼 – സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, ബരീന്ദര്‍ ശ്രണ്‍, അഭിഷേക് ശര്‍മ, ശിവം ദുബെ, കേദാര്‍ ജാദവ്, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ – ഓരോ തവണ വീതം
പരമ്പരയിലെ അടുത്ത മത്സരത്തില്‍ ഓസീസിനെതിരെ മറ്റൊരു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ വിരാടിനെ മറികടക്കാനും അക്‌സറിന് സാധിക്കും. നവംബര്‍ എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. ഗാബയാണ് വേദി.
Content Highlight: IND vs AUS: 4th T20: Axar Patel won Player Of The Match against Australia