സഞ്ജുവും ഗംഭീറിന്റെ പ്രിയപ്പെട്ടവനും പുറത്ത്; മൂന്നാം മത്സരത്തില്‍ വിക്കറ്റ് വേട്ടക്കാരനെ തിരികെയെത്തിച്ച് ഇന്ത്യ
Sports News
സഞ്ജുവും ഗംഭീറിന്റെ പ്രിയപ്പെട്ടവനും പുറത്ത്; മൂന്നാം മത്സരത്തില്‍ വിക്കറ്റ് വേട്ടക്കാരനെ തിരികെയെത്തിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd November 2025, 1:48 pm

 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ഹൊബാര്‍ട്ടിലെ നിന്‍ജ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 1-0ന് പിന്നിലാണ്.

മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം ജിതേഷ് ശര്‍മ മൂന്നാം ടി-20യില്‍ ഇന്ത്യയുടെ ഗ്ലൗമാനാകും.

 

ഹര്‍ഷിത് റാണയും കുല്‍ദീപിനും വിശ്രമം അനുവദിച്ചപ്പോള്‍ ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ് ടീമില്‍ ഇടം നേടി. വാഷിങ്ടണ്‍ സുന്ദറാണ് മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ച മറ്റൊരു താരം.

ഓസ്‌ട്രേലിയന്‍ നിരയില്‍ കഴിഞ്ഞ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ജോഷ് ഹെയ്‌സല്‍വുഡിന് വിശ്രമം അനുവദിച്ച് ഷോണ്‍ അബോട്ടിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ആഷസ് പരമ്പര മുന്‍നിര്‍ത്തിയാണ് കങ്കാരുക്കളുടെ നിര്‍ണായക തീരുമാനം.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ എല്ലിസ്, മാറ്റ് കുന്‍മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ. ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

 

Content Highlight: IND vs AUS 3rd T20I: Sanju Samson left out from playing eleven