| Wednesday, 17th June 2026, 1:59 pm

റണ്ണൊന്നും നേടാതെ റെക്കോഡിട്ട് രോഹിത്; വീഴ്ത്തിയത് ഇന്ത്യയുടെ വന്മതിലിനെ

ഫസീഹ പി.സി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനം എകാന സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 42 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തല്‍ 18 റണ്‍സെടുത്ത രോഹിത് ശര്‍മയും പത്ത് പന്തില്‍ 18 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലുമെന്നാണ് ക്രീസിലുള്ളത്.

യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത ജെയ്സ്വാളിന്റെ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് സലീമാണ്.

മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ രോഹിത് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച നാലാമത്തെ താരമെന്ന നേട്ടമാണ് ഓപ്പണര്‍ തന്റെ പേരിലാക്കിയത്.

510 മത്സരങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയാണ് രോഹിത്തിന്റെ നേട്ടം. ഈ കുതിപ്പിനിടെ താരം മറികടന്നത് രാഹുല്‍ ദ്രാവിഡിനെയാണ്. ദ്രാവിഡ് 509 മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 664 മത്സരങ്ങളിലാണ് സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 559 മത്സരങ്ങളുമായി വിരാട് കോഹ്ലി രണ്ടാമതും 538 മത്സരങ്ങളോടെ എം.എസ് ധോണി മൂന്നാം സ്ഥാനത്തുമുണ്ട്.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍, മത്സരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 664

വിരാട് കോഹ്ലി – 559

എം.എസ്. ധോണി – 538

രോഹിത് ശര്‍മ* – 510

രാഹുല്‍ ദ്രാവിഡ് – 509

മുഹമ്മദ് അസ്ഹറുദ്ദീന്‍ – 433

സൗരവ് ഗാംഗുലി – 424

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെ. എല്‍. രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ് ദീപ് സിങ്, പ്രിന്‍സ് യാദവ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ദര്‍വീഷ് റസൂലി, റാഷിദ് ഖാന്‍, നങ്കേയലിയ ഖരോട്ടെ, അല്ലാഹ് ഗസന്‍ഫര്‍, മുഹമ്മദ് സലീം, ബിലാല്‍ സാമി

Content Highlight: Ind vs Afg: Rohit Sharma became fourth Indian to play most international matches by surpassing Rahul Dravid

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more