അലക്‌സ് ഹെയ്ല്‍സിനും വാര്‍ണറെ പകരം വെക്കാനാവില്ലെന്ന് വില്ല്യംസണ്‍
I.P.L 2018
അലക്‌സ് ഹെയ്ല്‍സിനും വാര്‍ണറെ പകരം വെക്കാനാവില്ലെന്ന് വില്ല്യംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th May 2018, 12:50 pm

ഹൈദരാബാദ്: തങ്ങളുടെ മുന്‍ക്യാപ്റ്റന് പകരം വെക്കാന്‍ ആരുമില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയിന്‍ വില്ല്യംസണ്‍. വാര്‍ണര്‍ക്ക് പകരം ടീമിലെത്തിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഹെയില്‍സിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വില്യംസണിന്റെ മറുപടി.

” വാര്‍ണര്‍ക്ക് പകരെ ആളെ മാറ്റുന്നതിനെ കുറിച്ചല്ല, അത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. ട്വന്റി20യിലെ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഹൈദരബാദിനെ സംബന്ധിച്ചെടുത്തോളം അങ്ങനെ തന്നെയാണ്.

വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ; ഇനി സെക്കന്റുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് ചെയ്യാം

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന വാര്‍ണര്‍ക്ക് പകരമാണ് വില്ല്യംസണ്‍ നായകനായത്. ഹെയ്ല്‍സിനെ ഒരു കോടിരൂപയ്ക്കായിരുന്നു ഹൈദരാബാദ് ടീമിലെടുത്തത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു വില്ല്യംസണ്‍. അന്താരാഷ്ട്ര ട്വന്റി20യില്‍ ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി നേടിയ ഏകതാരമാണ് ഹെയല്‍സ്.