2025 മെയ് 29 ന് നടന്ന ഹാർവാർഡിന്റെ 374-ാമത് ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് മലയാളിയായ ഡോക്ടർ എബ്രഹാം വർഗീസിന്റെ പ്രസംഗം
കേരളത്തിൽ നിന്ന് എത്യോപ്യയിലെത്തിയ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച് വിവിധ രാജ്യങ്ങളിലായി വളർന്ന മലയാളി ഡോക്ടറും എഴുത്തുകാരനും, സ്റ്റാൻഫോർഡ് പ്രൊഫസറുമാണ് എബ്രഹാം വർഗീസ്.
അന്താരാഷ്ട്ര വിദ്യാർത്ഥികളെയും സ്കോളേഴ്സിനെയും സ്വീകരിക്കാനുള്ള ഹാർവാർഡിന്റെ അവകാശം എടുത്തുകളയുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് തടയുന്ന താത്ക്കാലിക ഉത്തരവ് ബോസ്റ്റണിലെ ഒരു ജഡ്ജി നീട്ടിയതിന് പിന്നാലെയാണ് ഈ പരിപാടി നടന്നത്. കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം എടുക്കുന്ന നടപടികൾക്കിടയിൽ ഒരു കുടിയേറ്റക്കാരനായ വ്യക്തിയെ ഹാർവാർഡിലെ ബിരുദധാരികളോട് സംസാരിക്കുന്നതിനായി കൊണ്ടുവരുന്നത് വളരെ ഉചിതമാണെന്ന് സർവകലാശാല അധികാരികൾക്ക് തോന്നിയിരിക്കാം.
Content Highlight: Immigrant groups are what keep America alive: Malayali doctor at Harvard graduation ceremony
