| Monday, 3rd February 2025, 5:29 pm

അത്രയും വെട്ടും കുത്തുമൊക്കെയുള്ള വയലന്‍സ് പടത്തില്‍ സംഗീതത്തിന്റെ ആവശ്യമില്ലെന്ന് കമല്‍ ഹാസനോട് ഞാന്‍ പറഞ്ഞു: ഇളയരാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളാണ് ഇളയരാജ. അഞ്ച് പതിറ്റാണ്ടിലധികമായി സിനിമാസംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഇളയരാജ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 7000ത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഒട്ടനവധി പുരസ്‌കാരങ്ങളും ഇളയരാജയെ തേടിയെത്തിയിട്ടുണ്ട്.

കമല്‍ ഹാസന്‍ സംവിധായക കുപ്പായമണിഞ്ഞ വിരുമാണ്ടി എന്ന ചിത്രത്തിന് സംഗീതം നല്‍കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇളയരാജ. ചിത്രത്തിന്റെ കഥ പറയാന്‍ കമല്‍ ഹാസന്‍ തന്റെയടുത്ത് വന്നെന്നും എന്നാല്‍ ആദ്യം കഥ കേട്ടപ്പോള്‍ അതില്‍ തനിക്ക് സംഗീതം നല്‍കാനുള്ള ഒന്നും ഉള്ളതായി തോന്നിയില്ലെന്നും ഇളയരാജ പറഞ്ഞു.

ആ കഥ മുഴുവന്‍ വെട്ടും കുത്തും കൊലപാതകവുമായിരുന്നെന്നും അതില്‍ തനിക്ക് ചെയ്യാനുള്ള ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം താന്‍ കമല്‍ ഹാസനോട് പറഞ്ഞെന്നും അയാള്‍ ഒന്നും മിണ്ടാതെ പോയെന്നും ഇളയരാജ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം കമല്‍ തിരിച്ചുവന്നെന്നും അതില്‍ പാട്ടിനുള്ള സ്‌കോപ്പ് അയാള്‍ ഉള്‍പ്പെടുത്തിയെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.

നായകനും നായികയും തമ്മിലുള്ള റൊമാന്‍സ് സീനുകള്‍ക്ക് വേണ്ടി കമല്‍ ഒരു പാട്ട് ചെറുതായി പാടിയെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇളയരാജ പറഞ്ഞു. ആ പാട്ട് അയാളോട് തന്നെ മുഴുവന്‍ എഴുതാന്‍ ആവശ്യപ്പെട്ടെന്നും തന്റെ കൂടെ കമലിന്റെ സഹോദരന്‍ ചാരുഹാസനും നിര്‍ബന്ധിച്ചപ്പോള്‍ കമല്‍ പാട്ടെഴുതിയെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. അപൂര്‍വ സിംഗിതം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇളയരാജ.

‘വിരുമാണ്ടി എന്ന സിനിമ സത്യത്തില്‍ മൂന്ന് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കേണ്ട സിനിമയായിരുന്നെന്ന് കേട്ടിട്ടുണ്ട്. കമല്‍ ഹാസന്‍, സിംഗിതം ശ്രീനിവാസ റാവു, മണിരത്‌നം. പിന്നീട് കമല്‍ ഒറ്റക്ക് ആ പടം സംവിധാനം ചെയ്യുകയായിരുന്നു. അതിന് സംഗീതം നല്‍കാമോ എന്ന് ചോദിച്ചുകൊണ്ട് കമല്‍ എന്റെയടുത്തേക്ക് വന്നത് ഇപ്പോഴും ഓര്‍മയുണ്ട്. ആ കഥ കേട്ട ശേഷം അതില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് കമലിനോട് പറഞ്ഞു.

കഥ മുഴുവന്‍ വെട്ടും കുത്തും കൊലപാതകവുമായിരുന്നു. അതില്‍ സംഗീതത്തിന് എന്ത് പ്രാധാന്യം എന്ന് ചോദിച്ച് കമലിനെ പറഞ്ഞുവിട്ടു. രണ്ട് ദിവസം കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു. ഇത്തവണ നായകനും നായികയും തമ്മിലുള്ള പ്രണയത്തിന് കുറച്ച് പ്രാധാന്യം കൊടുത്തു. അവര്‍ തമ്മിലുള്ള പാട്ടാണെന്ന് പറഞ്ഞ് ‘ഉന്ന വിട’ എന്ന പാട്ടിന്റെ രണ്ട് വരി കമല്‍ പാടി. ബാക്കി കൂടെ എഴുതാന്‍ ഞാനും കമലിന്റെ സഹേദരന്‍ ചാരുഹാസും കമലിനെ നിര്‍ബന്ധിച്ചു,’ ഇളയരാജ പറയുന്നു.

Content Highlight: Ilaiyaraja shares the memories how he agreed to do music in Virumaandi movie

We use cookies to give you the best possible experience. Learn more