| Sunday, 9th April 2017, 9:01 am

'മഹിജയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റിട്ടില്ല'; ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ഉണ്ടായ നടപടികളില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐ.ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. മഹിജയ്ക്കും ശ്രീജിത്തിനും മര്‍ദ്ദനമേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന് ഒപ്പം ഉണ്ടായിരുന്ന ചിലര്‍ ഡി.ജി.പിയുടെ മുറിക്ക് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, എസ്.യു.സി.ഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എസ്.യു.സി.ഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, കെ.എം ഷാജഖാന്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് ഗൂഡാലോചന നടത്തിയതെന്ന് ഐ.ജി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഷാജിര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


Read Also: ‘ലാലേട്ടാ ലാലേട്ടാ…’; ദേശീയ പുരസ്‌കാര നിറവിലുള്ള മോഹന്‍ലാലിന് ആദരമായി ആരാധകര്‍ ഒരുക്കിയ വീഡിയോ ഗാനം കാണാം


ഷാജിര്‍ഖാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന് താമസിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുത്തത്. ഷാജിര്‍ഖാന്റെ മുറിയില്‍ നിന്ന് പൊലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനാ മുഖപത്രം ലഭിച്ചുവെന്നും വിവരമുണ്ട്. എന്നാല്‍ തോക്ക്‌സ്വാമിയ്ക്കും ഷാജഹാനും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

പ്രാഥമിക റിപ്പോര്‍ട്ടിലും സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ല എന്നാണ് ഐ.ജി മനോജ് എബ്രഹാം പറഞ്ഞത്. ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടത്. പുതിയ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറും.

Latest Stories

We use cookies to give you the best possible experience. Learn more