കളങ്കിതനായ ഒരാളെ സോണിയ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് തോന്നുന്നില്ല; ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയത് രഹസ്യമായിട്ടല്ല: കടകംപള്ളി
Kerala
കളങ്കിതനായ ഒരാളെ സോണിയ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് തോന്നുന്നില്ല; ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയത് രഹസ്യമായിട്ടല്ല: കടകംപള്ളി
മുഹമ്മദ് നബീല്‍
Thursday, 22nd January 2026, 11:49 am

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുന്നെന്ന് പറയാൻ യാതൊരു മടിയുമില്ലന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കറിയാവുന്ന പോറ്റി കളങ്കിതനായ ഒരാളായിരുന്നില്ലെന്നും പോറ്റിയുടെ അച്ഛനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനാണ് വീട്ടിൽപോയതെന്നും അദ്ദേഹം പറഞ്ഞു .

ഒന്നിലധികം തവണ പോയിട്ടുണ്ടങ്കിൽ അതുപറയാൻ യാതൊരു മടിയുമില്ല ‘ഞാൻ സ്വകാര്യമായി പോയിട്ടുള്ളതല്ല, രഹസ്യമായി പോയിട്ടുള്ളതല്ല മന്ത്രി എന്ന നിലയിൽ ക്ഷണിച്ചതിയാലാണ് പോയത്’ എം.എൽ.എ പറഞ്ഞു.


ഏഴുവർഷം മുന്നേ നടന്ന സംഭവങ്ങളാണ് അത് കൃത്യമായി ഓർമയില്ലന്നും ഗൺമാനോട് ചോദിച്ചാണ് ഇത്രയും വിവരങ്ങൾ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

2025 ൽ ഇങ്ങനെ ഒരു വാർത്ത വരുമ്പോൾ മാത്രമാണ് പോറ്റി ഇതുപോലൊരാളാണെന്ന് താൻ അറിയുന്നത്. മുൻപ് പോറ്റി തന്നെ സംബന്ധിച്ച് ഒരു കളങ്കവുമില്ലാത്തയാളായിരുന്നെന്നും അതുകൊണ്ട് പോറ്റിയുടെ വീട്ടിൽ പോയെന്നുപറയാൻ ഒരു മടിയുമില്ലന്നും അദ്ദേഹം പറഞ്ഞു.

സോണിയാഗാന്ധിക്കും തന്നെപോലെ അബദ്ധം പറ്റിയതാണെന്നും, പോറ്റിയെപോലെ കളങ്കിതനായ ഒരാളെ വീട്ടിൽ കയറ്റുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളങ്കിതനായ ഒരാളായിരുന്നെങ്കിൽ താനും അയാളുമായി അടുക്കുമായിരുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം മന്ത്രിക്ക് ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ യാതൊരുപങ്കുമില്ലെന്ന് ഏല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

Content Highlight : Kadakampalli Surendran about shabarimala gold case

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം