ബാകൂ: തങ്ങളുടെ പ്രദേശങ്ങളോ വ്യോമാതിർത്തികളോ അയൽരാജ്യമായ ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് വിട്ടുനൽകില്ലെന്ന് മുന്നറിയിപ്പ് നൽകി അസർബൈജാൻ വിദേശകാര്യ മന്ത്രി ജൈഹൂൻ ബെറാമോവ്.
ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചിയുമായി ബെറാമോവ് ഫോൺ വഴി ആശയവിനിമയം നടത്തിയതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ സൗദി അറേബ്യ അനുവദിക്കില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രഖ്യാപിച്ചിരുന്നു.
2025 അവസാനത്തിൽ തുടങ്ങിയ ഇറാനിലെ ആഭ്യന്തര കലാപങ്ങൾ നിയന്ത്രണ വിധേയമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight:Azerbaijan says no military operations against Iran will be launched from its territory