കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഭയ്‌ക്കെതിരെ തിരിഞ്ഞ് കൊത്തി പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജ്.
കത്തോലിക്കാ സഭയിലെ ചില നേതാക്കളും മുഖപത്രമായ ദീപികയും ബി.ജെ.പിക്ക് എതിരായി നിലപാടെടുത്തെന്നാണ് ഷോൺ ജോർജിന്റെ ആരോപണം.
കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഭയ്‌ക്കെതിരെ തിരിഞ്ഞ് കൊത്തി പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജ്.
കത്തോലിക്കാ സഭയിലെ ചില നേതാക്കളും മുഖപത്രമായ ദീപികയും ബി.ജെ.പിക്ക് എതിരായി നിലപാടെടുത്തെന്നാണ് ഷോൺ ജോർജിന്റെ ആരോപണം.
എഫ്.സി.ആർ.എ ബില്ല് മാറ്റിവെച്ചത് തങ്ങളുടെ സമ്മർദ്ധപ്രകാരമായിരുനെന്നും സഭയ്ക്ക് തങ്ങളെ വേണ്ടങ്കിൽ തങ്ങളും വേണ്ടന്ന് വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റിന് നൽകിയ അഭുമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ തെരഞ്ഞെടുപ്പ് ദിനം ദീപികയുടെ ഒന്നാം പേജ് പരോക്ഷമായി ബി.ജെ.പിയെ വിമർശിക്കാൻ ശ്രമിച്ചെന്നും ദീപിക സഭയുടെ മാത്രം പത്രമല്ലെന്നും അതിൽ സാന്റമോനിക്ക പോലുള്ള സ്ഥാപനങ്ങൾ നിക്ഷേപകരാണെന്നും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്ക പെടുന്നുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു.
‘സഭ മുഖപത്രം എന്ന നിലയിൽ ദീപികക്കെതിരെ ഞാൻ പിതാക്കന്മാർക്ക് പരാതി കൊടുക്കാൻ പോവുകയാണ്. കാരണം സഭാ മുഖപത്രം എന്ന് പറയുകയും ചില വ്യക്തികളുടെയും മുന്നണികളുടെയും രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യുകയും ചെയ്താൽ അത് സഭയുടേതാണോ അല്ലേ എന്ന് വ്യക്തമാക്കണം. ഇതാണ് സഭയുടെ നിലപാട് എന്നുണ്ടെങ്കിൽ ഞങൾക്ക് നിലപാട് മാറ്റേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.
സഭയ്ക്കുവേണ്ടി ബി.ജെ.പിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ ബി.ജെ.പി നേതൃത്വം ദീപിക എടുത്തുവച്ച് തിരിച്ച് ചോദ്യം ചോദിക്കില്ലേ എന്നും ഷോൺ ജോർജ് ചോദിച്ചു.
വിവിധ മുന്നണികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുകൾ സഭയ്ക്കകത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയ്ക്ക് ഇവരൊക്കെ മതിയെങ്കിൽ അങ്ങനെ ആവട്ടേയെന്നും. നീതിപൂർവമായ ഏത് കാര്യങ്ങൾക്കും ഒപ്പം നിൽക്കുമെന്നും പ്രതികരണം ഈ വിധമാണെങ്കിൽ എന്ത് ചെയ്യാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.
Content Highlight:If they reject us, we will reject them too; Shone George lashes out at the assembly after the elections