പാര്‍ട്ടിയൊന്നും നോക്കുന്നില്ല പത്മേച്ചിക്ക് വോട്ടുതരാം, ലീഡറുടെ മോളല്ലേ എന്നാണ് ആളുകള്‍ പറയുന്നതെന്നും ഇതെല്ലാം വലിയ പോസിറ്റീവ് കാര്യങ്ങളാണെന്നും പത്മജ പറഞ്ഞു.
രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ രണ്ടും രണ്ടാണെന്നും പാര്‍ട്ടി ജയിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ സഹോദരന്‍ തോല്‍ക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോയെന്നും അവര്‍ പറഞ്ഞു.
‘കോണ്‍ഗ്രസില്‍ കെ. മുരളീധരന് നീതി ലഭിക്കുന്നതായി തോന്നുന്നില്ല. അച്ഛനും സഹോദരനും പാര്‍ട്ടി വിട്ടപ്പോഴും പാര്‍ട്ടിയില്‍ ഉറച്ച നിന്നയാളാണ് ഞാന്‍. പക്ഷേ പിന്നീടും കോണ്‍ഗ്രസ് ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളത്,’ പത്മജ പറഞ്ഞു.
Content Highlight: If my father was alive, he would have joined BJP; K. Muraleedharan is not getting justice in Congress: Padmaja Venugopal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.