| Saturday, 7th March 2026, 9:30 pm

സൂര്യ കിരീടത്തില്‍ മുത്തമിടുന്ന നിമിഷം പിറക്കുന്നത് രണ്ട് ചരിത്ര റെക്കോഡുകള്‍!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തങ്ങളുടെ മൂന്നാം ടി-20 കിരീടം ലക്ഷ്യം വെച്ച് ഇന്ത്യയിറങ്ങുന്നത്. അതേസമയം എന്തുവിലകൊടുത്തും കന്നി ടി-20 കിരീടം സ്വന്തമാക്കാനാണ് കിവീസ് കളത്തിലിറങ്ങുന്നത്.

ഫൈനലില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് ചരിത്ര റെക്കോഡുകളാണ്. കിരീടമുയര്‍ത്താന്‍ സാധിച്ചാല്‍ ഹോം ഗ്രൗണ്ടില്‍ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമാകാനുള്ള അവസരവും ബാക് ടു ബാക് ടി-20 കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമാകാനുള്ള അവസരവുമാണ് ഇന്ത്യയ്ക്ക് വന്നുചേരുക.ടീം ഇന്ത്യ

2024ല്‍ രോഹിത് ശര്‍മയും കൂട്ടരും വെസ്റ്റ് ഇന്‍ഡീസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ വെച്ചായിരുന്നു ഇന്ത്യയുടെ രണ്ടാം കിരീടമുയര്‍ത്തിയത്. വെല്ലുവിളികളെ മറികടന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ വെച്ച് സൂര്യകുമാര്‍ യാദവ് കരീടത്തില്‍ മുത്തമിടുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം. കരുത്തരായ സൗത്ത് ആഫ്രിക്കയെ നിഷ്പ്രയാസം കീഴടക്കിയാണ് കിവീസും പോരിനിറങ്ങുന്നത്.

Content Highlight: If India wins the 2026 T20 World Cup final, they can achieve two records

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more