ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റില്‍ 1000 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
നേരത്തെ 1500 ഘനയടി വെള്ളമായിരുന്നു പുറത്തേക്കൊഴുക്കിയത്. ഇത് പിന്നീട് 800 ഘനയടിയാക്കി കുറച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കുന്നതിന്റെ അളവും നേരത്തെ കൂട്ടിയിരുന്നു.
ALSO READ:ചെങ്ങന്നൂരില്‍ 12 പേര്‍ മരിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച്
കക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയര്‍ത്തിയത്.
ഇതിനെ തുടര്‍ന്ന് പമ്പാ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പയില്‍ ജലനിരപ്പ് ഉയരുകയാണ്.
അതേസമയം സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 22 വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
WATCH THIS VIDEO: