| Monday, 13th January 2025, 10:35 pm

ബാക്കിയുള്ളത് ഇന്ത്യയും പാകിസ്ഥാനും മാത്രം; സസ്‌പെന്‍സിനൊടുവില്‍ വമ്പന്‍ സര്‍പ്രൈസുകള്‍?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായി ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. 2017ന് ശേഷം ചാമ്പ്യന്‍സ് ട്രോഫി വീണ്ടുമെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.

ഏറ്റവുമൊടുവില്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ തന്നെയാണ് ഇത്തവണ ടൂര്‍ണമെന്റിന് വേദിയാകുന്നത്. രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ വെച്ചാണ് നടക്കുക.

2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടിറങ്ങുന്നത്.

ഇതില്‍ ആറ് ടീമുകള്‍ ഇതിനോടകം തന്നെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് തങ്ങളുടെ പടയാളികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള എല്ലാ ടീമുകളുടെയും സ്‌ക്വാഡ് പരിശോധിക്കാം.

അഫ്ഗാനിസ്ഥാന്‍

ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അടല്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖില്‍, ഗുല്‍ബദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, അള്ളാ ഗസന്‍ഫര്‍, ഫരീദ് മാലിക്, നവീദ് സദ്രാന്‍

റിസര്‍വ്: ദാര്‍വിഷ് റസൂലി, നംഗ്യാല്‍ ഖരോട്ടി, ബിലാല്‍ സാമി

ഓസ്ട്രേലിയ

ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷാന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി.

ബംഗ്ലാദേശ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മഹ്‌മദുള്ള, മുസ്തഫിസുര്‍ റഹ്‌മാന്‍, സൗമ്യ സര്‍ക്കാര്‍, ജാക്കിര്‍ അലി, പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, റിഷാദ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, താസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാഖിബ്, മുഷ്ഫിഖര്‍ റഹീം, നാസും അഹമ്മദ്, നാഹിദ് റാണ.

ഇംഗ്ലണ്ട്

ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജേകബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സ്, ജാമി സ്മിത്, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, സാഖിബ് മഹ്‌മൂദ്, ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്.

ന്യൂസിലാന്‍ഡ്

മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, മാറ്റ് ഹെന്‌റി, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, വില്‍ ഒ റൂര്‍ക്ക്, വില്‍ യങ്, മൈക്കല്‍ ബ്രേസ്‌വെല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, ബെന്‍ സിയേഴ്സ്, നഥാന്‍ സ്മിത്, ലോക്കി ഫെര്‍ഗൂസന്‍.

സൗത്ത് ആഫ്രിക്ക

തെംബ ബവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, എയ്ഡന്‍ മര്‍ക്രം, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, വിയാന്‍ മുള്‍ഡര്‍, റിയാന്‍ റിക്കല്‍ടണ്‍, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ആന്റിക് നോര്‍ക്യ, കഗിസോ റബദ, തബ്രായിസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റാസി വാന്‍ ഡെര്‍ ഡസ്സന്‍

Content highlight: ICC Champions Trophy: All team and squads

We use cookies to give you the best possible experience. Learn more