ഏറ്റവുമൊടുവില്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ തന്നെയാണ് ഇത്തവണ ടൂര്‍ണമെന്റിന് വേദിയാകുന്നത്. രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ വെച്ചാണ് നടക്കുക.
2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടിറങ്ങുന്നത്.
ഇതില്‍ ആറ് ടീമുകള്‍ ഇതിനോടകം തന്നെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് തങ്ങളുടെ പടയാളികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള എല്ലാ ടീമുകളുടെയും സ്‌ക്വാഡ് പരിശോധിക്കാം.
അഫ്ഗാനിസ്ഥാന്‍
ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അടല്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖില്‍, ഗുല്‍ബദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, അള്ളാ ഗസന്‍ഫര്‍, ഫരീദ് മാലിക്, നവീദ് സദ്രാന്‍