ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി-യിലെ അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ആരംഭിച്ച പുതിയ റൈവല്‍റിയുടെ മൂന്നാം മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
2023 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടും 2024 ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയുമാണ് അഫ്ഗാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്‍ ചാമ്പ്യന്‍മാരെ നേരിടാനൊരുങ്ങുന്നത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് ബി-യില്‍ നിന്നും സെമി ഫൈനല്‍ ഉറപ്പിക്കാം.
ഗ്രൂപ്പ് ബി-യില്‍ കളിച്ച രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഓസീസ്. കളിച്ച രണ്ട് മത്സരത്തില്‍ ഒരു ജയവും ഒരു തോല്‍വിയുമായി രണ്ട് പോയിന്റോടെ മൂന്നാമതാണ് അഫ്ഗാനിസ്ഥാന്‍.
ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പുറത്താകും എന്നതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനാണ് അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നത്. അതേസമയം അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടാലും ഓസീസിന് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ബി-യിലെ ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരഫലം കൂടി കണക്കിലെടുത്താകും കങ്കാരുക്കളുടെ മുമ്പോട്ടുള്ള യാത്ര.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാന്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. അവസാന ഓവര്‍ വരെ ആവേശം തങ്ങി നിന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാന്റെ വിജയം.
𝐀𝐅𝐆𝐇𝐀𝐍𝐈𝐒𝐓𝐀𝐍 𝐁𝐄𝐀𝐓 𝐄𝐍𝐆𝐋𝐀𝐍𝐃! 🙌
Afghanistan has successfully defended their total and defeated England by 8 runs to register their first-ever victory in the ICC Champions Trophy. 🤩
ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഉമര്‍സായ്, മുഹമ്മദ് നബി, ഫസല്‍ഹഖ് ഫാറൂഖി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കരുത്തിനെ തന്നെയാണ് ഓസ്‌ട്രേലിയ പേടിക്കേണ്ടത്.
അതേസമയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരെയും ആദ്യം ബാറ്റ് ചെയ്താണ് അഫ്ഗാന്‍ ചരിത്ര വിജയം സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഇബ്രാഹിം സദ്രാന്‍, റമ്ഹാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദ്ദിഖുള്ള അടല്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഉമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദീന്‍ നയീബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്.
🚨 TEAM NEWS! 🚨#AfghanAtalan are going with the same lineup for the Australia clash. 👍