ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.
സൂപ്പര്‍ താരം ട്രാവിസ് ഹെഡിനൊപ്പം യുവതാരം കൂപ്പര്‍ കനോലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന് പകരക്കാരനായാണ് കനോലി ടീമിന്റെ ഭാഗമായത്.
ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിലും ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനും വേണ്ടി കൡച്ച പരിചയസമ്പത്തുമായാണ് കനോലി സെമി ഫൈനലിലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായത്.
അന്താരാഷ്ട്ര ഏകദിനത്തില്‍ കാര്യമായ പരിചയസമ്പത്ത് താരത്തിനില്ല. വെറും മൂന്ന് ഏകദിനമാണ് താരം ഇതുവരെ കളിച്ചത്. നേടിയതാകട്ടെ വെറും പത്ത് റണ്‍സും.
സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പ്ലെയിങ് ഇലവന്റെ ഭാഗമായതോടെ ഒരു റെക്കോഡും താരത്തെ തേടിയെത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം
(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ചരിത്രം കുറിച്ച് ടീമിന്റെ ഭാഗമായെങ്കിലും തിളങ്ങാനാകാതെ കനോലി മടങ്ങി. ഒമ്പത് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് കനോലി മടങ്ങിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
Edged & Taken!
Mohd. Shami with the first wicket for #TeamIndia 👌
അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ 36 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് കങ്കാരുക്കള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. 23 പന്ത് നേരിട്ട് പുറത്താകാതെ 28 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്. നാല് പന്തില്‍ മൂന്ന് റണ്‍സുമായി സ്റ്റീവ് സ്മിത്താണ് ഒപ്പമുള്ളത്.