ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്തിയതോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മാര്‍ച്ച് നാല്, അഞ്ച് തീയ്യതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമി ഫൈനലില്‍ നേരിടുക.
മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിലാണ് ഇന്ത്യ കളിക്കുക. ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
2003ലെയും 2023ലെയും ഏകദിന ലോകകപ്പുകളടക്കം എട്ട് തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഐ.സി.സി നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയത്. ഇതില്‍ നാല് മത്സരങ്ങളില്‍ ഇന്ത്യയും നാല് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയും വിജയിച്ചിരുന്നു.
ഇന്ത്യ vs ഓസ്‌ട്രേലിയ ഐ.സി.സി ഇവന്റുകളില്‍
ഐ.സി.സി ഏകദിന ലോകകപ്പ് – 14 മത്സരം, ഇന്ത്യ അഞ്ച് മത്സരത്തിലും ഓസ്‌ട്രേലിയ ഒമ്പത് മത്സരത്തിലും വിജയിച്ചു.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി: 4 മത്സരം, ഇന്ത്യ രണ്ട് മത്സരത്തിലും ഓസ്‌ട്രേലിയ ഒരു മത്സരത്തിലും വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.
ഐ.സി.സി ടി-20 ലോകകപ്പ്: 24 മത്സരം, ഇന്ത്യ 11 മത്സരത്തിലും ഓസ്‌ട്രേലിയ 12 മത്സരത്തിലും വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.
ആകെ: 24 മത്സരങ്ങള്‍. ഇന്ത്യ:11, ഓസ്‌ട്രേലിയ: 12, നോ റിസള്‍ട്ട്: 1.
ഇന്ത്യ vs ഓസ്‌ട്രേലിയ ഐ.സി.സി നോക്ക്ഔട്ടുകളില്‍
ഐ.സി.സി ഏകദിന ലോകകപ്പ്: 4 മത്സരം, ഇന്ത്യ ഒരു മത്സരത്തില്‍ വിജയിച്ചപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് മത്സരത്തിലും വിജയിച്ചു.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി: രണ്ട് മത്സരങ്ങള്‍, രണ്ടിലും ഇന്ത്യയുടെ വിജയം.
ഐ.സി.സി ടി-20 ലോകകപ്പ്: ഒരു മത്സരം, ഇന്ത്യ വിജയിച്ചു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഒരു മത്സരം, ഓസ്‌ട്രേലിയക്ക് വിജയം.
ആകെ: എട്ട് മത്സരം. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും നാല് വിജയം വീതം.