ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരം മഴ മൂലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറിലാണ് മഴയെത്തിയതും മത്സരം തടസ്സപ്പെട്ടതും.
ഹെഡ് അവസരം മുതലാക്കിയെങ്കിലും മാറ്റ് ഷോര്‍ട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 15 പന്തില്‍ 20 റണ്‍സുമായി ഉമര്‍സായിയുടെ പന്തില്‍ ഗുല്‍ബദീന്‍ നയീബിന് ക്യാച്ച് നല്‍കി താരം പുറത്തായി.
2023 ലോകകപ്പില്‍ മാക്‌സ്‌വെല്ലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് അഫ്ഗാനിസ്ഥാന്‍ നല്‍കേണ്ടി വന്നത് വലിയ വിലയായിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ കണ്ടത്. ജീവന്‍ തിരിച്ചുകിട്ടിയ ഹെഡ് 40 പന്തില്‍ 59 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.
പവര്‍പ്ലേയില്‍ 90 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. ഹെഡിനും ഷോര്‍ട്ടിനും പുറമെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും തന്റേതായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നല്‍കി.
അതേസമയം, ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം സെമിയില്‍ പ്രവേശിക്കും, ഒരുപക്ഷേ മത്സരം മഴയെടുക്കുകയാണെങ്കിലും ഓസീസിന് സെമിയില്‍ പ്രവേശിക്കാം.
ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാലും അഫ്ഗാനിസ്ഥാന്റെ സാധ്യതകള്‍ അവസാനിക്കില്ല. നാളെ നടക്കുന്ന ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പ്രോട്ടിയാസ് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ അഫ്ഗാന് സെമി സാധ്യതകളുണ്ട്.
Content Highlight: ICC Champions Trophy 2025: Highest powerplay (1-10) total in ICC Champions Trophy