മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.
കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ, ഗോദ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ്, വിക്രത്തിൻ്റെ വീര ധീര ശൂരനിലും മാല പാർവതി മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ വീര ധീര ശൂരനിൽ മോശമായിട്ട് അഭിനയിച്ചു എന്നുപറഞ്ഞുകഴിഞ്ഞാൽ താൻ മൈൻഡ് ആക്കില്ലെന്ന് മാല പാർവതി പറയുന്നു.
കാരണം സംവിധായകൻ എസ്. യു അരുൺകുമാർ ഓക്കെ പറഞ്ഞ ടേക്ക് ആണതെന്നും കൊള്ളാമോ കൊള്ളില്ലയോ എന്നുപോലും താൻ ചിന്തിക്കുന്നില്ലെന്നും ഓക്കെ ആയില്ലെങ്കിൽ അരുൺ കുമാർ ഓക്കെ എന്ന് പറയില്ലെന്നും മാല പാർവതി പറഞ്ഞു.
അമൽ നീരദിനെ പോലെയൊരാൾ ഓക്കെ പറഞ്ഞ ടേക്കുകളൊക്കെയാണ് സിനിമയിൽ കാണുന്നതെന്നും അപ്പോൾ വേറെയൊരാൾ വന്ന് കൊള്ളില്ലെന്ന് പറഞ്ഞാൽ താൻ സീരിയസായി എടുക്കില്ലെന്നും മാല വ്യക്തമാക്കി.
അവരുടെ സിനിമയിൽ എന്ത് വേണമെന്ന് അവർക്കാണ് അറിയാവുന്നതെന്നും മാല പാർവതി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മാല പാർവതി.
‘വീര ധീര ശൂരനിൽ നിങ്ങൾ മോശമായിട്ട് അഭിനയിച്ചു എന്നുപറഞ്ഞുകഴിഞ്ഞാൽ ഞാൻ മൈൻഡ് ആക്കില്ല. കാരണം അരുൺ സാറിനെപ്പോലൊരാൾ ഓക്കെ പറഞ്ഞ ടേക്ക് ആണത്. കൊള്ളാമോ കൊള്ളില്ലയോ എന്നുപോലും ഞാൻ ചിന്തിക്കുന്നില്ല. അല്ലെങ്കിൽ സാറ് ഓക്കെ എന്ന് പറയില്ല. മുസ്തഫയെപ്പോലെ ഒരാൾ അല്ലെങ്കിൽ അമൽ നീരദിനെ പോലെയൊരാൾ ഓക്കെ പറഞ്ഞ ടേക്കുകളൊക്കെയാണ് സിനിമയിൽ കാണുന്നത്.
അത് വേറെയൊരാൾ വന്ന് കൊള്ളില്ലെന്ന് പറഞ്ഞാൽ? ഞാനത് സീരിയസ് ആയിട്ട് എടുക്കുമോ? ഒരിക്കലും എടുക്കില്ല. കാരണം അവരുടെ സിനിമ, അതിൽ എന്ത് വേണമെന്ന് അവർക്കേ അറിയാവൂ. അവർ ഓക്കെ പറഞ്ഞാൽ വേറെയൊരാളെ നമ്മൾ കൺസിഡർ ചെയ്യുന്നില്ലല്ലോ,’ മാല പാർവതി പറഞ്ഞു.
മോശം സ്ക്രിപ്റ്റ് ആണോ മോശം സംവിധായകരെയാണോ ഭയപ്പെടുത്തുന്നത് എന്ന ചോദ്യത്തിനോടും മാല പാർവതി പ്രതികരിച്ചു
‘മോശം സംവിധായനെയാണ് ഭയപ്പെടുന്നത്. നല്ല സംവിധായകൻ മോശം സ്ക്രിപ്റ്റിനെ എങ്ങനെയെങ്കിലും വലിച്ച് അപ്പുറത്തിടും. നല്ല സംവിധായകരല്ലെങ്കിൽ പെട്ട്…,’ മാല പാർവതി പറയുന്നു.
Content Highlight: I wouldn’t mind if you said that the acting in that movie wasn’t good: Mala Parvathy