ആലപ്പുഴ: കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി കെ. എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈല്‍. കായംകുളം എം.എസ്.എം കോളേജ് ഫിസിക്‌സ് മേധാവിയും എ.കെ.സി.പി.ടി.എ സംസ്ഥാന ഭാരവാഹിയുമായ കെ.എം അനില്‍കുമാറിന് നേരെയാണ് കെ. എസ്.യു നേതാവിന്റെ കൊലപാതക ഭീഷണി.
അധ്യാപകനയച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തിലായിരുന്നു മുഹമ്മദ് സുഹൈലിന്റെ ഭീഷണി. ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ് അധ്യാപകന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ എന്ന തരത്തിലുള്ള ഭീഷണി സന്ദേശവുമായി സുഹൈല്‍ രംഗത്തെത്തിയത്.
‘ നിന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ, നിന്നെ ഞാന്‍ നശിപ്പിക്കും. നിന്നെയും ഫറൂഖിനെയും അന്‍വറിനെയും നശിപ്പിച്ചിട്ടേയുള്ളു ബാക്കി കാര്യം. എനിക്ക് വേണ്ടി വിളിക്കാന്‍ പോവുന്നത് മുഖ്യമന്ത്രിയായിരിക്കും. നീ എഴുതിവെച്ചോ, ബാക്കി എന്ത് കാണിക്കണമെന്നും എങ്ങനെ കാണിക്കണമെന്നും എനിക്കറിയാം. ഞാന്‍ അത് കാണിച്ചുതരാം,’ ഇതായിരുന്നു ശബ്ദ സന്ദേശം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് സുഹൈല്‍. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോളേജില്‍ അതിക്രമിച്ച് കടന്ന് അറബിക് വിഭാഗത്തിന്റെ ഓഫീസ് വാതിലില്‍ കോണ്‍ഗ്രസ്, കെ.എസ്.യു പതാകകള്‍ കെട്ടുകയും ചിത്രം വാട്ട്‌സ് ആപ്പ് പ്രൊഫൈലാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: I will only sleep after seeing your end; the Chief Minister will be the one to call for me: KSU District Secretary against college teacher
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.