| Wednesday, 7th May 2025, 4:43 pm

ദുൽഖറിന്റെ സിനിമയുടെ കഥയുമായി മമ്മൂട്ടിയുടെ അടുത്ത് പോയി, എന്നാൽ കേൾക്കണ്ട എന്നാണ് പറഞ്ഞത്: സംവിധായകൻ അഴകപ്പൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടം പോലെ. കെ. ഗിരിഷ് കുമാറാണ് ചിത്രത്തിന് രചന നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ മാളവികയായിരുന്നു നായിക. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അഴകപ്പൻ.

പട്ടം പോലെ സിനിമ എഴുതിക്കഴിഞ്ഞ ഉടനെ ആര് ചെയ്യണം എന്ന് വിചാരിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ദുല്‍ഖറും, ഫഹദുമായിരുന്നെന്നും അഴകപ്പൻ പറയുന്നു. എന്നാൽ ഫഹദ് അപ്പോൾ തിരക്കിലായതുകൊണ്ട് ദുല്‍ഖറിനോട് കഥ പറയാൻ തീരുമാനിച്ചുവെന്നും അഴകപ്പൻ പറഞ്ഞു.

ദുൽഖറിൻ്റെ വീട്ടിൽ പോയിട്ടാണ് കഥ പറഞ്ഞതെന്നും പറഞ്ഞപ്പോൾ തന്നെ ദുൽഖറിന് ഇഷ്ടപ്പെട്ടുവെന്നും അഴകപ്പൻ പറയുന്നു. മമ്മൂട്ടിയോടും കഥ പറയാൻ വേണ്ടി പോയിരുന്നെന്നും എന്നാൽ ദുൽഖറിന് ഇഷ്ടപ്പെട്ടതുകൊണ്ട് കഥ കേള്‍ക്കണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും അഴകപ്പൻ കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പട്ടം പോലെ സിനിമയുടെ കഥ തമിഴ് ബ്രാഹ്‌മിണ്‍ കഥാപാത്രമാണ്. തമിഴ് നാട്ടില്‍ നിന്നും ഇവിടെ വന്ന് സെറ്റില്‍ ചെയ്ത ബ്രാഹ്‌മിണ്‍. അപ്പോള്‍ കഥ എഴുതിക്കഴിഞ്ഞ ഉടനെ ആര് ചെയ്യണം എന്ന് വിചാരിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ദുല്‍ഖറും, ഫഹദുമായിരുന്നു. ഇവര്‍ രണ്ടുപേരുമായിരിക്കും സ്യൂട്ടബിള്‍ എന്ന് തോന്നിയിരുന്നു.

ഫഹദ് ആര്‍ട്ടിസ്റ്റ് എന്ന പടം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നെങ്കിലും ഫഹദ് വേറെ പടത്തിലേക്ക് കമ്മിറ്റ് ചെയ്തിരുന്നു. പിന്നെ ദുല്‍ഖറായിരുന്നു. അങ്ങനെ ദുല്‍ഖറിനോട് കഥ പറയണമെന്ന് പറഞ്ഞപ്പോള്‍ ആന്റോ ജോസഫ് എല്ലാ അറേജ്മെൻസ് ചെയ്തു തന്നു.

ദുല്‍ഖര്‍ വളരെ സിംപിളായിട്ട് ചോദിച്ചു ‘ഞാന്‍ എവിടെ വരണം’ എന്ന്. ഞാന്‍ ഹോട്ടല്‍ ബുക്ക് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ‘സാറിന് പറ്റുമെങ്കില്‍ വീട്ടിലേക്ക് വരാന്‍ പറ്റുമോ’ എന്ന് ചോദിച്ചു. അത് ഭയങ്കര കംഫര്‍ട്ട് ആയതുകൊണ്ട് അവിടെ പോയി കഥ പറഞ്ഞു. അപ്പോള്‍ തന്നെ അക്‌സെപ്റ്റ് ചെയ്തു ദുല്‍ഖര്‍.

Content HIghlight: I went to Mammootty with the story of Dulquer’s film says Director Alagappan

Latest Stories

We use cookies to give you the best possible experience. Learn more