| Tuesday, 6th May 2025, 10:51 am

ആ ഹിറ്റ് ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി, സിനിമയിൽ നിന്നും തഴയുമ്പോഴുണ്ടാകുന്ന വിഷമം അപ്പോൾ മനസിലായി: പ്രിയ വാര്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു. ഇപ്പോൾ തന്നെ ഒരു മലയാള സിനിമയിൽ നിന്നും ഒഴിവാക്കി എന്നുപറയുകയാണ് അഭിനേത്രി.

അടുത്ത് റിലീസായ ഭയങ്കര ഹിറ്റായ സിനിമയിൽ നിന്നാണ് ഓഫർ വന്നതെന്നും ഒഡീഷൻ കഴിഞ്ഞ് ഇറങ്ങിയപ്പോൾ നല്ല കോണ്‍ഫിഡന്റ് ആയിരുന്നുവെന്നും പ്രിയ പറയുന്നു. ഒഡീഷൻ കഴിഞ്ഞ് തന്നെ വിളിച്ചുവെന്നും തന്നെ തെരഞ്ഞെടുത്തുവെന്ന് പറഞ്ഞുവെന്നും താൻ വലിയ ഹാപ്പിയായിരുന്നെന്നും പ്രിയ പറഞ്ഞു.

എന്നാൽ പിന്നീട് സ്ക്രിപ്റ്റിൽ ചേഞ്ചസ് വന്ന് തന്നെ അതിൽ നിന്നും ഒഴിവാക്കിയെന്നും സിനിമയിൽ തഴയുമ്പോഴുണ്ടാകുന്ന വിഷമം അന്നാണ് മനസിലാക്കിയതെന്നും പ്രിയ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രിയ വാര്യർ.

‘എനിക്ക് മലയാളത്തിൽ നിന്നുള്ള ഒരു ഫിലിമിൻ്റെ ഓഫർ വന്നിരുന്നു. അടുത്ത് റിലീസായ ഭയങ്കര ഹിറ്റായ ഫിലിമിന്റെ ഓഫര്‍ വന്നിരുന്നു. ഒഡീഷന് വിളിച്ച് ഞാന്‍ ഒഡീഷന് ഒക്കെ പോയി. ഞാന്‍ എപ്പോഴും ഒഡീഷന്‍ കഴിഞ്ഞാല്‍ ഭയങ്കര ഡൗട്ട്ഫുള്‍ ആണ്. ശരിയായോ അല്ലെങ്കില്‍ ശരിയായില്ലയോ എന്ന ഡൗട്ട്ഫുള്‍ ആണ്. പക്ഷെ, കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തകര്‍ത്തു എന്ന് തോന്നിയിരുന്നു ഒഡീഷന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ഭയങ്കര കോണ്‍ഫിഡന്റ് ആയിരുന്നു.

എന്റെ കൂടെ ചെയ്ത ചേച്ചിയാമെങ്കിലും ‘മോളേ നീ തകര്‍ത്തു, നിനക്കിത് കിട്ടും’ എന്ന് പറഞ്ഞ്. ഭയങ്കര അടിപൊളി ക്രൂവിന്റെ കൂടെയുള്ള ഫിലിം ആയിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ എനിക്ക് കോള്‍ വരികയും ചെയ്തു, പ്രിയ ഇന്‍ ആണെന്ന് പറഞ്ഞിട്ട്. അപ്പോള്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. മലയാളത്തില്‍ അങ്ങനെയൊരു ഫിലിം കിട്ടി എന്നുള്ള എക്‌സൈറ്റ്‌മെന്റായിരുന്നു അത്.

അതും ഞാന്‍ ഒഡീഷന്‍ ചെയ്ത് കിട്ടി എന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര ഹാപ്പിയായിരുന്നു. അതും നല്ല ബെസ്റ്റ് ഡയറക്ടേഴ്‌സ്. ഞാന്‍ ഭയങ്കര ഹാപ്പിയായിട്ടാണ് ഇരുന്നിരുന്നത്. ലാസ്റ്റ് മൊമന്റില്‍ സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ ചേഞ്ചസ് വന്നിട്ട് ആസിനിമയില്‍ നിന്നും എന്നെ മാറ്റി. അത് ഷൂട്ട് തുടങ്ങുന്നതിനും നാല് ദിവസം മുന്നെയാണ് ഞാന്‍ അറിയുന്നത്. കംപ്ലീറ്റ്ലി കയ്യില്‍ നിന്നും പോയി. സിനിമയിൽ തഴയുമ്പോഴുണ്ടാകുന്ന ഒരു വിഷമം എന്താമെന്നുള്ളത് അപ്പോഴാണ് എനിക്ക് മനസിലായത്,’ പ്രിയ വാര്യർ പറയുന്നു.

Content Highlight: I was left out of that hit film and then I understood the pain of a film failing: Priya Warrier

We use cookies to give you the best possible experience. Learn more