| Thursday, 17th April 2025, 3:58 pm

വിക്രം അങ്കിൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി, അടുത്ത സിനിമ സൂര്യയോടൊപ്പം: ആവണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ തിരക്കുള്ള ബാലതാരങ്ങളിലൊന്നാണ് ആവണി. നടി അഞ്ജലിയുടെ മകളാണ് ആവണി. അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ കൈക്കുഞ്ഞായി അഭിനയിച്ചുകൊണ്ടാണ് ആവണി സിനിമയിലേക്ക് വരുന്നത്. പിന്നീട് കമ്മാരസംഭവം, സന്തോഷം, ഫീനിക്സ്, അജയൻ്റെ രണ്ടാം മോഷണം, പെൻഡുലം, മ​ച്ചാ​ന്റെ​ ​മാ​ലാ​ഖ തുടങ്ങി 20ഓളം മലയാള ചിത്രങ്ങളിൽ ആവണി അഭിനയിച്ചു.

തമിഴിൽ രജനീകാന്തിനൊപ്പം അ​ണ്ണാ​ത്തെ, വിക്രം നായകനായി എത്തിയ വീര ധീര സൂരൻ എന്നീ ചിത്രങ്ങളിലും ആവണി ഭാഗമായി. ഫീനിക്സ് എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ നായകനായി എത്തുന്ന റെട്രോയാണ് ആവണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

ഇപ്പോൾ നടൻ വിക്രത്തെക്കുറിച്ചും റെട്രോയെക്കുറിച്ചും സംസാരിക്കുകയാണ് ആവണി.

വീര ധീര സൂരനിൽ മറക്കാത്ത സീൻ ക്ലൈമാക്സിലെയായിരുവെന്നും ഉറങ്ങുന്ന സീനായിരുന്നു തനിക്ക് തന്നതെന്നും ആവണി പറയുന്നു. പ്രാക്ടീസ് ചെയ്യുമ്പോൾ എണീക്കണ്ട അങ്ങനെത്തന്നെ കിടന്നോളൂ. നല്ല നാച്ചുറാലിറ്റിയുണ്ടെന്ന് വിക്രം തന്നോട് പറഞ്ഞുവെന്നും അതുകേട്ടപ്പോൾ തനിക്ക് സന്തോഷമായെന്നും ആവണി പറയുന്നു.

വീര ധീര സൂരനിലെ ആദ്യത്തെ പോസ്റ്ററിൽ തന്നെ താൻ വിക്രത്തിൻ്റെ മടിയിൽ കിടന്നുറങ്ങുന്ന സീൻ ആയിരുന്നെന്നും അത് കണ്ടപ്പോൾ തനിക്ക് സന്തോഷമായെന്നും ആവണി പറയുന്നു.

മെയ് ഒന്നിന് സൂര്യയുടെ കൂടെ അഭിനയിച്ച റെട്രോ റിലീസ് ചെയ്യാൻ പോകുകയാണെന്നും അതുകാണണമെന്നും ആവണി കൂട്ടിച്ചേർത്തു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആവണി.

വീര ധീര സൂരനിൽ മറക്കാത്ത സീൻ ക്ലൈമാക്സിലെയായിരുന്നു. മുഴുവൻ ഫാമിലിയും വേറെ വീട്ടിലേക്ക് ഷിഫ്റ്റ് ആകുന്ന സീൻ ആയിരുന്നു. ഉറങ്ങുന്ന സീനായിരുന്നു എനിക്ക് തന്നത്. ഞാനപ്പോൾ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ചെയ്തുകൊണ്ടിരുന്നപ്പോൾ പതുക്കെ എണീറ്റു, അപ്പോൾ വിക്രം അങ്കിൾ പറഞ്ഞു ‘എണീക്കണ്ട അങ്ങനെത്തന്നെ കിടന്നോളൂ. നല്ല നാച്ചുറാലിറ്റി’ ഉണ്ടെന്ന്.

അപ്പോൾ എനിക്കും സന്തോഷമായി ‘ഓ ഇവർക്ക് എൻ്റെ ആക്ടിങ്ങ് നന്നായി ഇഷ്ടപ്പെട്ടുവെന്ന്’ തോന്നി. പിന്നെ ആ സിനിമയിലെ ആദ്യത്തെ പോസ്റ്റർ തന്നെ ഞാൻ വിക്രം അങ്കിളിൻ്റെ മടിയിൽ കിടന്നുറങ്ങുന്ന സീൻ ആണ്. എനിക്ക് നല്ല സന്തോഷമായിരുന്നു അത് കണ്ടപ്പോൾ.

മെയ് ഒന്നിന് സൂര്യയുടെ കൂടെ അഭിനയിച്ച സിനിമ റെട്രോ റിലീസ് ചെയ്യാൻ പോകുകയാണ്. അതും എല്ലാവരും കാണുക,’ ആവണി പറയുന്നു.

Content Highlight: I was happy when Vikram uncle said that, next film will be with Suriya says Avani

Latest Stories

We use cookies to give you the best possible experience. Learn more