| Sunday, 15th June 2025, 11:23 am

ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായി; സിനിമയിലെ വിജയം അച്ഛനെ കാണിക്കാൻ സാധിക്കാത്തതിൻ്റെ പ്രയാസമുണ്ട്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൻ്റെ എഴുത്തിലൂടെ കൃത്യമായ രാഷ്ട്രീയം തൊടുത്തുവിടുന്ന എഴുത്തുകാരനാണ് മുരളി ഗോപി. സിനിമാനടൻ കൂടിയാണ് അദ്ദേഹം. ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിലേക്ക് വന്നത്. ഇതിനൊപ്പം തന്നെ ചിത്രത്തിന് തിരക്കഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

പിന്നീട് ഒരു ചെറിയ ഇടവേള എടുത്ത മുരളി ഗോപി എട്ട് വർഷത്തിന് ശേഷമാണ് ഭ്രമരത്തിൽ അഭിനയിക്കുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന വ്യക്തിയാണ് മുരളി. ഇപ്പോൾ തിരിച്ചുവരവിനെപ്പറ്റി സംസാരിക്കുകയാണ് മുരളി ഗോപി.

രസികൻ തങ്ങൾ പ്രതീക്ഷിച്ചതുപോലെ വന്നില്ലെന്നും ആദ്യത്തെ സിനിമയായതുകൊണ്ട് നിരാശയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ വിജയം അച്ഛനെ (മലയാള സിനിമാനടൻ ഭരത് ഗോപി) കാണിച്ച് സന്തോഷിപ്പിക്കണമെന്നുണ്ടായിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും മുരളി പറയുന്നു.

പിന്നീട് അഭിനയിക്കാനുള്ള ഓഫറുകൾ വന്നിരുന്നെന്നും രസികൻ കഴിഞ്ഞ് എഴുതാനുള്ള സ്പേസ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ രീതികളിലുള്ള സിനിമകളുടെ കാലമല്ലായിരുന്നു അതെന്നും പിന്നീട് താൻ യു. എ. ഇയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ ബ്ലെസി തന്നോട് സിനിമ ചെയ്യാൻ നിർബന്ധിച്ചെന്നും അങ്ങനെയാണ് ഭ്രമരത്തിൽ അഭിനയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രസികൻ ഞങ്ങളാരും പ്രതീക്ഷിച്ചതുപോലെ വന്നില്ല. ആദ്യത്തെ സിനിമയാണല്ലോ. നിരാശയുണ്ടായിരുന്നു. സിനിമയിലെ വിജയം കാണിച്ച് അച്ഛനെ സന്തോഷിപ്പിക്കണമെന്നുണ്ടായിരുന്നു. അത് സാധിച്ചില്ല. അതിന്റെ പ്രയാസമുണ്ടായിരുന്നു. പിന്നീട് അഭിനയിക്കാനുള്ള കുറേ ഓഫറുകൾ വന്നു.

രസികൻ കഴിഞ്ഞിട്ട് എഴുതാനൊരു സ്പേസുണ്ടായിരുന്നില്ല. എൻ്റെ രീതിയിലുള്ള സിനിമകളുടെ കാലമല്ലായിരുന്നു അത്. ഞാൻ യു. എ. ഇയിലേക്ക് പോയി. സ്പോർട്സ് ജേർണലിസ്‌റ്റായിരുന്നു. പിന്നീട് തിരിച്ചുവന്നു. ആ സമയത്താണ് ബ്ലെസിയേട്ടൻ സംസാരിക്കുന്നതും സിനിമ ചെയ്യാൻ നിർബന്ധിക്കുന്നതും. അങ്ങനെയാണ് ഭ്രമരത്തിൽ അഭിനയിക്കുന്നത്,’ മുരളി ഗോപി പറയുന്നു.

Content Highlight: I was disappointed when my first film failed; I feel sad because I couldn’t show my father my success in the film says Murali Gopi

Latest Stories

We use cookies to give you the best possible experience. Learn more