| Saturday, 17th May 2025, 1:11 pm

മണിച്ചിത്രത്താഴിലേക്ക് എന്നെ വിളിച്ചിരുന്നു, എന്നാൽ അഭിനയിക്കാതിരുന്നതിൻ്റെ കാരണം: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമാണ് വിനീത്. 1985ല്‍ ഐ. വി. ശശിയുടെ ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമയിലേക്ക് വന്നത്. പിന്നീട് നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വിനീത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും വിനീത് അഭിനയിച്ചു.

പ്രമുഖ നടിയും നര്‍ത്തകിയുമായ ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്. ഇപ്പോൾ സംവിധായകൻ ഫാസിലിനെക്കുറിച്ചും നടൻ ഫഹദ് ഫാസിലിനെക്കുറിച്ചും സംസാരിക്കുകയാണ് വിനീത്.

സൂപ്പർ സംവിധായകൻ എന്നതിനപ്പുറം സൂപ്പർ നടനും കൂടിയാണ് ഫാസിലെന്നും ഓരോ സീൻ ചിത്രീകരിക്കുമ്പോഴും ഫാസിലും അസിസ്റ്റൻ്റുമാരും സീൻ അഭിനയിച്ച് കാണിച്ചുതരുമെന്നും വിനീത് പറയുന്നു.

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചലനങ്ങളിൽ ഫാസിൽ എന്ന നടനെ കാണാൻ സാധിക്കുമെന്നും മണിച്ചിത്രത്താഴ് ചെയ്തപ്പോൾ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ താൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നെന്നും അതുകൊണ്ട് ആ സിനിമ ചെയ്യാൻ പറ്റിയില്ലെന്നും വിനീത് പറഞ്ഞു.

വർഷങ്ങൾക്കുശേഷം ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെന്നും അപ്പോൾ ഫഹദിലും ഫാസിൽ എന്ന ആസാധാരണ ആക്ടറിനെ കണ്ടുവെന്നും വിനീത് കൂട്ടിച്ചേർത്തു. സ്റ്റാര്‍ & സ്‌റ്റൈല്‍ മാഗസിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂപ്പർ സംവിധായകൻ എന്നതിനപ്പുറം സൂപ്പർ നടനും കൂടിയായിരുന്നു പാച്ചിക്ക (ഫാസിൽ). ഓരോ സീൻ ചിത്രീകരിക്കുമ്പോഴും പാച്ചിക്കയും അസിസ്റ്റൻ്റുമാരും ചേർന്ന് സീൻ അഭിനയിച്ച് കാണിച്ചുതരും. നമ്മൾ അതുപോലെ പകർത്തിയാൽ മതി. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ സൂക്ഷ്മ‌ചലനങ്ങളിൽപോലും പാച്ചിക്ക എന്ന നടനെ കാണാം.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തോടെയാണ് ഡബ്ബിങ് സീരിയസായി ചെയ്യാൻ തുടങ്ങിയത്. ആ സിനിമയിൽ എട്ടുദിവസമാണ് അദ്ദേഹം എനിക്ക് വേണ്ടി കൂടെ ഇരുന്നത്.

മണിച്ചിത്രത്താഴ് ചെയ്യാനൊരുങ്ങുമ്പോൾ എന്നെ വിളിച്ചിരുന്നു. പക്ഷെ, ഞാനന്ന് ഹരിഹരൻ സാറിൻ്റെ പരിണയത്തിൻ്റെ ടേറ്റ് ഷെഡ്യൂള്ളിൽ കുടുങ്ങിപ്പോയി.

വർഷങ്ങൾക്കുശേഷം ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് വർക്ക് ചെയതപ്പോൾ ഞാൻ അവനിലും പാച്ചിക്ക എന്ന അസാധാരണ ആക്ടറിനെ കണ്ടു,’ വിനീത് പറയുന്നു,’ വിനീത് പറയുന്നു.

Content Highlight: I was called for Manichitrathazhu, but the reason I didn’t act says Vineeth

We use cookies to give you the best possible experience. Learn more