| Saturday, 21st June 2025, 11:35 am

ആ നടൻമാർ അഭിനയത്തോട് കാണിക്കുന്ന പാഷൻ എന്നെ അത്ഭുതപ്പെടുത്തി: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല നേരം തെളിഞ്ഞു.

പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. നായകവേഷങ്ങളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച ഷറഫുദ്ദീൻ്റെ അവസാനമിറങ്ങിയ ചിത്രം പടക്കളമാണ്. ഇപ്പോൾ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് ഷറഫുദ്ദീന്‍.

പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഹിറ്റായത് ത്രില്ലടിപ്പിച്ചിരുന്നെന്നും ഫഹദും വിനായകനും അഭിനയത്തോട് കാണിക്കുന്ന പാഷൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഷറഫുദ്ദീന്‍ പറയുന്നു.

തനിക്ക് അപ്പോഴും കോമഡി വേഷങ്ങളല്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നെന്നും എന്നാൽ വരത്തൻ വിജയിച്ചതോടെ പുതിയത് ശ്രമിച്ച് നോക്കാനുള്ള ധൈര്യം വന്നെന്നും അദ്ദേഹം പറഞ്ഞു.

തിരക്കഥ വായിക്കുമ്പോൾ മനസിലാകുന്ന തിരക്കഥകളാണ് തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേമത്തിലെ ഗിരിരാജൻ കോഴി ഹിറ്റായത് ത്രില്ലടിപ്പിച്ചിരുന്നു. അന്ന് വൈറൽ ആകുന്ന പരിപാടി തന്നെ വല്ലപ്പോഴും മാത്രമേ ഉണ്ടാകൂ. അത് ഞാൻ ആസ്വദിച്ചു. പിന്നീട് റോൾ മോഡൽസ് എന്ന സിനിമയിലാണ് ഫഹദിനെയും വിനായകനെയും ഒക്കെ കാണുന്നത്. അവരൊക്കെ അഭിനയത്തോട് കാണിക്കുന്ന പാഷൻ എന്നെ അത്ഭുതപ്പെടുത്തി. അപ്പോഴും എനിക്ക് മറ്റ് വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോ എന്ന സംശയവും മനസിൽ പിണഞ്ഞു കിടക്കുന്നുണ്ട്.

വരത്തൻ‘ വിജയിച്ചതോടെ പുതിയത് പലതും ശ്രമിച്ച് നോക്കാനുള്ള ധൈര്യം വന്നു. പൊതുവെ എനിക്ക് എന്നിലുള്ള വിശ്വാസം വളരെ കുറവാണ്. തിരക്കഥ വായിക്കുമ്പോൾ എനിക്ക് മനസിലാകുന്ന കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. എൻ്റെ കഴിവ് കാണിക്കുന്നതിലുപരി ആ സിനിമ ആളുകളെ ഇംപ്രസ് ചെയ്യുമോ എന്നാണ് നോക്കുക,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: I was amazed by the passion those actors showed for acting says Sharaf U Dheen

We use cookies to give you the best possible experience. Learn more