| Tuesday, 5th February 2019, 4:52 pm

'യോഗിക്കൊപ്പം തനിക്കും ഹെലികോപ്റ്ററിൽ പശ്ചിമബംഗാളിലെത്താനുള്ള അനുമതി നിഷേധിച്ചു': മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: യോഗി ആദിത്യനാഥിന് പിന്നാലെ തനിക്കും ഹെലികോപ്റ്റർ വഴി പശ്ചിമബംഗാളിൽ എത്താനുള്ള അനുമതി നിഷേധിക്കപെട്ടുവെന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും, ബി.ജെ.പി. നേതാവുമായ ശിവ് രാജ് സിംഗ് ചൗഹാൻ. മമത ബാനർജി മുഖ്യമന്ത്രിയായുള്ള പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാരാണ് ചൗഹാന് അനുമതി നിഷേധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സംബന്ധിച്ച് ബുധനാഴ്ച പൊതുറാലി നടത്തുന്നതിന് വേണ്ടിയാണ് ശിവ് രാജ് സിംഗ് ചൗഹാൻ പശ്ചിമബംഗാളിലെത്തുന്നത്.

Also Read ഫെമിനിസത്തിന്റെ ബ്രാ കുടുക്കുകള്‍

ഇതിനു മുൻപ് സ്റ്റാർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനും ഹെലികോപ്റ്റർ മാർഗ്ഗം പശ്ചിമബംഗാളിൽ എത്തിച്ചേരാൻ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ട് യോഗി റോഡ് മാർഗമാകും പശ്ചിമബംഗാളിലേക്ക് എത്തിച്ചേരുന്നത്. മമത ബാനർജി തങ്ങളെ ഭയപ്പെട്ടിരിക്കുകയാണെന്നും അത് കാരണമാണ് തങ്ങളുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കുന്നതിൽ നിന്നും തടയുന്നതെന്നും ചൗഹാൻ വിമർശിച്ചു.

“നിലപാടുകളും അഭിപ്രായങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ ഭരണഘടനാ അനുവദിക്കുന്നുണ്ട്. ആരെയാണ് മമത ബാനർജി ഭയപ്പെടുന്നത്? എനിക്ക് നാളെ ബെർഹാംപൂരിൽ റാലി ഉള്ളതാണ്. പക്ഷെ ഹെലികോപ്റ്റർ മാർഗം എത്തിച്ചേരാൻ എന്നെ അവരെ അനുവദിക്കുന്നില്ല. എനിക്ക് പ്രസംഗിക്കാനുള്ള വേദി പോലും അനുവദിച്ചിട്ടില്ല.” ശിവ് രാജ് സിംഗ് ചൗഹാൻ പറഞ്ഞു.

Also Read “ബി.ജെ.പി അടുത്തെങ്ങും കേരളം ഭരിക്കുകയില്ല” നിയമസഭയിൽ ഒ.രാജഗോപാൽ

അതേസമയം യോഗി ആദിത്യനാഥ് ജാർഖണ്ഡിലെ ബൊക്കാറോയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങി അവിടെ നിന്നും റോഡ് മാർഗം പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more