| Monday, 30th July 2012, 2:54 pm

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി) ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നു. 20000 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞെന്നും  നികുതിയിളവുമായി ബന്ധപ്പെട്ട് ലങ്കന്‍ സര്‍ക്കാറുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും ഐ.ഒ.സി അറിയിച്ചു.[]

ശുദ്ധീകരണശാല സ്ഥാപിക്കാനുള്ള സ്ഥലം ശ്രീലങ്കന്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കും.

വിദേശത്ത് എണ്ണ ശുദ്ധീകരണശാല ആരംഭിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഐ.ഒ.സി. എസ്സാര്‍ എനര്‍ജിയാണ് ഇതിനുമുമ്പ് ഫാക്ടറി സ്ഥാപിച്ച കമ്പനി.

We use cookies to give you the best possible experience. Learn more