| Monday, 16th June 2025, 7:54 am

ആ നടിയെ എനിക്ക് ഒരുപാട് ഇഷ്ടം; ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിര താരങ്ങൾക്കൊപ്പവും പ്രശസ്ത സംവിധായകർക്കൊപ്പവും തിളങ്ങിയ നടിയാണ് ശോഭന. പതിനാലാമത്തെ വയസിൽ സിനിമയിലേക്ക് എത്തിയ ശോഭന ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് അവർ. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നടി സ്വന്തമാക്കിയിട്ടുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. ഇടക്ക് സിനിമയുടെ ലോകത്ത് നിന്നും ഇടവേളയെടുക്കുമെങ്കിലും തിരിച്ചുവരവ് വീണ്ടും വീണ്ടും ഗംഭീരമാക്കുന്ന നടി കൂടിയാണ് അവർ. തരുൺ മൂർത്തി മോഹൻലാൽ ചിത്രം തുടരും ആണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഇപ്പോൾ സിനിമയെക്കുറിച്ചും മഞ്ജു വാര്യരെക്കുറിച്ചും സംസാരിക്കുകയാണ് നടി.

പതിനാലാം വയസിൽ ബാലതാരമായിട്ടാണ് സിനിമയിലേക്ക് വന്നെതന്നും സിനിമാമേഖലയിലാണ് വ്യക്തിത്വം രൂപപ്പെട്ടതെന്നും ശോഭന പറയുന്നു. കുട്ടികൾ സ്‌കൂളിലും കോളേജിലും പോകുമ്പോൾ താൻ സിനിമയിലേക്കാണ് പോയതെന്നും സിനിമയിൽ നിന്നാണ് താൻ എല്ലാം പഠിച്ചതെന്നും അവർ പറഞ്ഞു.

സിനിമയിലെ ആളുകളുമായുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതെന്നും അറിവുകൾ പകർന്നുതന്നതും വിനയത്തോടെ പെരുമാറാൻ പഠിപ്പിച്ചതും സിനിമയാണെന്നും അവർ വ്യക്തമാക്കി.

പ്രിയപ്പെട്ട അഭിനേതാക്കൾ ഒരുപാട് ഉണ്ടെന്നും എന്നാൽ ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെയാണെന്നും ശോഭന അഭിപ്രായപ്പെട്ടു. ശക്തമായ ഒരുപാട് കഥാപാത്രങ്ങൾ മഞ്ജു ചെയ്തിട്ടുണ്ടെന്നും ശോഭന കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ശോഭന.

‘പതിനാലാം വയസിൽ ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തിയത്. സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്‌കൂളിലും കോളേജിലും പോകുമ്പോൾ, ഞാൻ സിനിമയിലേക്ക് പോയി.

എന്റെ എല്ലാ പഠനവും അവിടെ നിന്നായിരുന്നു, സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം. കഴിവുള്ള സംവിധായകർ, താരങ്ങൾ അവരുമായുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്.

പ്രിയപ്പെട്ട അഭിനേതാക്കൾ ഒരുപാട് പേരുണ്ടെങ്കിലും, ഏറ്റവുമിഷ്ടം മഞ്ജു വാര്യരെയാണ്. നല്ല ശക്തമായ കുറേ കഥാപാത്രങ്ങൾ അവർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്,’ ശോഭന പറയുന്നു.

Content Highlight: I like that actress a lot; she has been able to play strong characters says Shobhana

We use cookies to give you the best possible experience. Learn more