| Sunday, 20th April 2025, 1:47 pm

ഉയരെയിലെ ഗോവിന്ദിനെപ്പോലെ ടോക്‌സിക്കായ ഒരാളെ എനിക്കറിയാം: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോബി- സഞ്ജയ് എന്നിവരുടെ രചനയില്‍ ഷെനുഗ-ഷെഗ്ന-ഷെര്‍ഗ എന്നീ സഹോദരിമാര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമായിരുന്നു ഉയരെ. പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.

2019 ഏപ്രില്‍ 26നാണ് ഉയരെ പുറത്തിറങ്ങിയത്. ടോക്‌സിക് റിലേഷന്‍ കാരണം ആസിഡ് അറ്റാക്കിന് ഇരയാകുകയും അതിനെ അതിജീവിക്കുകയും ചെയ്ത വനിതാ പൈലറ്റിന്റെ ജീവിതമാണ് ഉയരെ എന്ന ചിത്രം. ഒരുപാട് നിരൂപക പ്രശംസ ലഭിക്കുകയും ബോക്‌സ് ഓഫീസില്‍ വിജയവുമായിരുന്നു സിനിമ.

പല്ലവി എന്ന വേഷത്തെ പാര്‍വതി തിരുവോത്തും ഗോവിന്ദ് എന്ന വേഷത്തെ ആസിഫ് അലിയും വിശാല്‍ രാജശേഖരന്‍ എന്ന വേഷത്തെ ടൊവിനോ തോമസുമാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും ഗോവിന്ദ് എന്ന വേഷത്തെക്കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി.

ഗോവിന്ദിനെപ്പോലെയുള്ള എല്ലാവരെയും സൊസൈറ്റിയി കണ്ടിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള ക്യാരക്ടേഴ്‌സ് ചൂസ് ചെയ്യാന്‍ പറ്റുന്നതെന്നും ഗോവിന്ദിനെ പോലെ തനിക്ക് അറിയാവുന്ന ഒരാളുണ്ടെന്നും ആസിഫ് അലി പറയുന്നു.

അയാള്‍ ശരിക്കും ഗോവിന്ദായിരുന്നെന്നും ടോക്‌സിക് ആയിട്ടുള്ള റിലേഷന്‍ കുറെ നാള്‍ ഹാന്‍ഡില്‍ ചെയ്തുകൊണ്ടിരുന്ന ഒരാളായിരുന്നെന്നും ആസിഫ് അലി വ്യക്തമാക്കി.

അതുകൊണ്ടാണ് ബോബി-സഞ്ജയ് ഉയരെ കഥ നരേറ്റ് ചെയ്യുന്ന സമയത്ത് തനിക്ക് ആ കഥാപാത്രം കണക്ട് ആയതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഗോവിന്ദിനെപ്പോലെയുള്ളവരെ സൊസൈറ്റിയിൽ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള ക്യാരക്ടേഴ്‌സ് ചൂസ് ചെയ്യാന്‍ പറ്റുന്നത്. ഗോവിന്ദിനെ പോലെ എനിക്ക് അറിയാവുന്ന ഒരാളുണ്ട്. ശരിക്കും ഗോവിന്ദ് തന്നെയാണ് അയാൾ.

അത്രയും ടോക്‌സിക് ആയിട്ടുള്ള റിലേഷന്‍ കുറെ നാള്‍ ഹാന്‍ഡില്‍ ചെയ്തുകൊണ്ടിരുന്ന ഒരാളുണ്ട്. അതുകൊണ്ടാണ് ഉയരെ എന്ന കഥ ബോബി സഞ്ജയ് നരേറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് ഈസിലി ആ ക്യാരക്ടര്‍ കണക്ട് ആയത്,’ ആസിഫ് അലി പറയുന്നു.

Content Highlight: I know someone as toxic as Govind in Uyare says Asif Ali

We use cookies to give you the best possible experience. Learn more