| Saturday, 14th June 2025, 7:42 am

എനിക്ക് ആരോടും വിരോധമില്ല; അവരോട് ഞാൻ ചെയ്ത തെറ്റ് എന്താണ്: മല്ലിക സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരൻ്റെ പങ്കാളിയും കൂടിയാണ് അവർ.

ഒരിടവേളക്ക് ശേഷം മല്ലിക രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെ അഭിനരംഗത്ത് വീണ്ടും സജീവമായി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ഒരു സമയത്ത് മല്ലിക പറയുന്ന കാര്യങ്ങൾക്ക് നിരന്തരം ട്രോളുകൾ ലഭിച്ചിരുന്നു. ഇപ്പോൾ അതിനെപ്പറ്റി സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

തനിക്ക് ആരോടും പ്രത്യേതകിച്ച് വിരോധമൊന്നും ഇല്ലെന്നും ട്രോളുകള്‍ കൊണ്ട് ജീവിക്കുന്നവരോട് തനിക്ക് സഹതാപമാണെന്നും മല്ലിക പറയുന്നു. അവരെ സംബന്ധിച്ച് അവര്‍ക്ക് വേറെ വരുമാനമാര്‍ഗം ഇല്ലെന്നും എന്നാല്‍ കാര്യം പറയുന്നവര്‍ക്ക് ഇഷ്ടം പോലെ ശത്രുക്കളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

ട്രോളുകള്‍ ആക്കുന്നവരോട് എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും ട്രോളുകള്‍ അവരുടെ വരുമാന മാര്‍മാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് വിരോധമൊന്നുമില്ല. പിന്നെ കുറേ പേര് ഉണ്ടല്ലോ ഈ ട്രോളുകള്‍ കൊണ്ട് ജീവിക്കുന്നവര്‍. കഷ്ടം എനിക്ക് സഹതാപമാണ് അവരോട് ഒക്കെ. കാരണം അവരെ സംബന്ധിച്ച് അവര്‍ക്ക് വേറെ വരുമാനം ഒന്നും ഇല്ല. എന്നാല്‍ ഉള്ളത് ഉള്ളതുപോലെ കാര്യം പറയുന്നവര്‍ക്ക് ഇഷ്ടം പോലെ ശത്രുക്കളുണ്ടാകും.

ഈ ട്രോളുകള്‍ ആക്കുന്നവര്‍ ഒരു കാര്യം വിചാരിക്കണം എന്താണ ഇവരോട് ഞാന്‍ ചെയ്ത തെറ്റ്. അപ്പോള്‍ ഞാന്‍ മനസിലാക്കിയത് എന്താണെന്ന് വെച്ചാല്‍ 50 പേര് കാണുന്നത് 100 പേര് കാണും. അത് അവരുടെ ഒരു വരുമാന മാര്‍ഗമാണ്,’ മല്ലിക പറയുന്നു.

Content Highlight: I have no enmity with anyone; what wrong have I done to them says Mallika Sukumaran

We use cookies to give you the best possible experience. Learn more