രണ്ട് പതിറ്റാണ്ടിലേറെയായി ബീഹാറിലെ ജനതയില്‍ താന്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയിട്ട്. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ബീഹാറിനെ പൂര്‍ണ സമര്‍പ്പണത്തോടെ സേവിച്ചതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
‘നിങ്ങളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബീഹാറില്‍ വികസനത്തിന്റെ പുതിയ ഒരു മാനം അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പാര്‍ലമെന്ററി യാത്രയുടെ തുടക്കം മുതല്‍ ബീഹാര്‍ നിയമസഭയുടെയും പാര്‍ലമെന്റിന്റെയും ഇരുസഭകളിലും അംഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു,’ നിതീഷ് കുമാര്‍ പറഞ്ഞു.
पिछले दो दशक से भी अधिक समय से आपने अपना विश्वास एवं समर्थन मेरे साथ लगातार बनाए रखा है, तथा उसी के बल पर हमने बिहार की और आप सब लोगों की पूरी निष्ठा से सेवा की है। आपके विश्वास और समर्थन की ही ताकत थी कि बिहार आज विकास और सम्मान का नया आयाम प्रस्तुत कर रहा है। इसके लिए पूर्व में…
കഴിഞ്ഞ കുറേ ദിവസങ്ങളായി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നിതീഷ് കുമാര്‍ കേന്ദ്രത്തിലേക്ക് പോകുന്നതില്‍ ജെ.ഡി.യുവിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
ബീഹാറില്‍ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 16ന് നടക്കും. ജെ.ഡി.യുവിന്റെ ഹരിവംശ് നാരായണ്‍ സിങ്, രാം നാഥ് താക്കൂര്‍, ആര്‍.ജെ.ഡിയുടെ പ്രേം ചന്ദ് ഗുപ്ത, അമരേന്ദ്ര ധാരി സിങ് , ആര്‍.എല്‍.എമ്മിന്റെ ഉപേന്ദ്ര കുശ്വാഹ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാക്കുന്നത്.
നിതീഷ് കുമാര്‍ രാജ്യസഭാ പ്രാതിനിധ്യം ഉറപ്പിക്കുകയാണെങ്കില്‍ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയെയും നിത്യാനന്ദ് റായ്‌യെയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷിന്റെ മകന്‍ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: I had a desire inside me; Nitish Kumar confirms Rajya Sabha candidature