| Thursday, 19th June 2025, 9:21 pm

എന്റെ ഫോട്ടോ കണ്ടാൽ നോക്കാൻ പറ്റാത്ത തരത്തിൽ ഇൻസെക്യൂരിറ്റി വന്നു; ഇപ്പോൾ 'ലെറ്റ് ഇറ്റ് ബി' എന്നാണ്: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്.

പിന്നീട് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയമായി മാറി. കഴിഞ്ഞ വർഷം ഇറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ അനശ്വര തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയ ബുള്ളിയിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ.

ആദ്യം സോഷ്യൽ മീഡിയ ബുള്ളിയിങ് ഉണ്ടായ സമയത്ത് അതിനെ തരണം ചെയ്യാൻ ബുദ്ധിമുട്ടി എന്നും തൻ്റെ ഫോട്ടോ കണ്ടാൽ പോലും എടുത്ത് നോക്കില്ലെന്നും അനശ്വര പറയുന്നു. പൊതുവേ ലൗഡ് ആയ വ്യക്തിയാണ് താനെന്നും എന്നാൽ പിന്നീട് താനെന്താ ഇങ്ങനെ എന്ന് ചോദിച്ചുവെന്നും നടി പറഞ്ഞു.

ഇപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി ലൈറ്റ് ആയി എടുക്കാൻ തുടങ്ങിയെന്നും ഇപ്പോഴെല്ലാം ‘ലെറ്റ് ഇറ്റ് ബി’ എന്നാണ് കരുതുന്നതെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അനശ്വര.

‘ആദ്യം സോഷ്യൽ മീഡിയ ബുള്ളിയിങ് ഉണ്ടായ സമയത്ത് തരണം ചെയ്യാൻ ശരിക്ക് ബുദ്ധിമുട്ടി. ‘തണ്ണീർമത്തൻ ദിനങ്ങൾ‘ക്ക് ശേഷം എല്ലാ അഭിമുഖത്തിനും താഴെ മോശം കമന്റുകൾ വരാൻ തുടങ്ങി അന്നൊക്കെ വല്ലാതെ ഡൗൺ ആയിപ്പോയിരുന്നു. എന്റെ ഫോട്ടോ കണ്ടാൽ എടുത്തു നോക്കില്ല. അത്രയ്ക്ക് ഇൻ സെക്യൂരിറ്റി വന്നു. അതിനു ശേഷമുള്ള അഭിമുഖങ്ങളിൽ പോലും വളരെ പതുങ്ങിപ്പോയി. പൊതുവേ വളരെ ലൗഡ് ആയിട്ടുള്ളൊരാളാണ്. അറിയുന്നവരൊക്കെ കണ്ടിട്ട് ‘നീയെന്താ ഇങ്ങനെ’ എന്നൊക്കെ ചോദിക്കാൻ തുടങ്ങി.

ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി ലൈറ്റ് ആയി എടുക്കാൻ തുടങ്ങി. മുമ്പ് ഭയങ്കര ദേഷ്യമായിരുന്നു ‘എന്തിനാ ഇവരൊക്കെ ഇങ്ങനെ പറയുന്നേ’ എന്ന് തോന്നിക്കൊണ്ടിരിക്കും. ഇപ്പോൾ ‘ലെറ്റ് ഇറ്റ് ബി’ എന്നാണ് കരുതുന്നത്. അത് തരുന്നൊരു ശാന്തതയുണ്ട് അത് മതി,’ അനശ്വര പറയുന്നു.

Content Highlight: I felt so insecure when I saw my photo that I couldn’t even look at it says Anaswara Rajan

We use cookies to give you the best possible experience. Learn more