| Saturday, 19th April 2025, 12:02 pm

ആ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്: നടി മുത്തുമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം വിവിധ മലയാള ചിത്രങ്ങളിൽ മുത്തുമണി അഭിനയിച്ചു. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ലൂക്കാ ചുപ്പി, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമ ഇന്‍ഫ്‌ളൂവന്‍സ് ചെയ്യാറുണ്ടോ എന്ന് ചോദ്യത്തിനോട് പ്രതികരിക്കുകയാണ് മുത്തുമണി.

സിനിമ മാത്രം എന്നുപറയുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും ഓഡിയന്‍സ് സത്യത്തില്‍ എങ്ങനെയുള്ള സിനിമകളാണ് കാണുന്നതെന്നും നമ്മുടെ സിനിമകള്‍ മാത്രമാണോ അവരുടെ കള്‍ച്ചറല്‍ എക്‌സ്‌പോഷര്‍ അല്ലെങ്കില്‍ അവരുടെ എന്‍ര്‍ടെയ്‌മെന്റ് എക്‌സ്‌പോഷര്‍ എന്നും അന്വേഷിക്കണമെന്നും മുത്തുമണി പറയുന്നു.

ഇപ്പോഴുള്ളത് ഗെയിമിങ്ങും ഓണ്‍ലൈന്‍ എക്‌സ്‌പോഷറും ഉള്ള ആളുകളാണെന്നും സിനിമ മാത്രമാണ് ഇന്‍ഫ്‌ളൂവന്‍സ് ചെയ്യിപ്പിക്കുന്നതെന്ന് തോന്നുന്നില്ലെന്നും മുത്തുമണി പറഞ്ഞു. പക്ഷെ മള്‍ട്ടിപ്പിള്‍ ഫാക്ടേഴ്സിൽ ഒന്ന് എന്നുവേണമെങ്കില്‍ സിനിമയെ പറയാമെന്നും മുത്തുമണി കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തിനോട് സംസാരിക്കുകയായിരുന്നു മുത്തുമണി.

‘സിനിമ മാത്രം എന്നുപറഞ്ഞാല്‍ എനിക്ക് വിയോജിപ്പുണ്ട്. ഈ പറയുന്ന ടാര്‍ഗറ്റ് ഓഡിയന്‍സ് സത്യത്തില്‍ എങ്ങനത്തെ സിനിമകളാണ് കാണുന്നത് അല്ലെങ്കില്‍ നമ്മുടെ സിനിമകള്‍ മാത്രമാണോ അവരുടെ കള്‍ച്ചറല്‍ എക്‌സ്‌പോഷര്‍ അല്ലെങ്കില്‍ അവരുടെ എന്‍ര്‍ടെയ്‌മെന്റ് എക്‌സ്‌പോഷര്‍ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കാരണം അത്രതന്നെ ഗെയിമിങ്ങും ഓണ്‍ലൈന്‍ എക്‌സ്‌പോഷര്‍ ഉള്ള ആളുകളാണ്. സിനിമ മാത്രമാണ് ഇന്‍ഫ്‌ളൂവന്‍സ് ചെയ്യിപ്പിക്കുന്നതെന്ന് തോന്നുന്നില്ല, പക്ഷെ മള്‍ട്ടിപ്പിള്‍ ഫാക്ടേഴ്സിൽ ഒന്ന് എന്ന് വേണമെങ്കില്‍ സിനിമയെ പറയാം,’ മുത്തുമണി പറയുന്നു.

Content Highlight: I disagree with what you say says Actress Muthumani

We use cookies to give you the best possible experience. Learn more