മിനി സ്ക്രീൻ ഷോകളിലൂടെ അഭിനയജീവിതം തുടങ്ങിയ നടനാണ് ബാലാജി ശർമ. മലയാളത്തിൽ ഏകദേശം 100 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ബാലാജി. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി.
താൻ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഷൂട്ടിങിലായിരിക്കുമ്പോൾ മമ്മൂട്ടിക്കും അവിടെ ഷൂട്ടിങ് ഉണ്ടായിരുന്നെന്നും അവിടെ വെച്ച് ഷാജി കൈലാസ് തന്നോട് മമ്മൂട്ടിയെ പരിചയമില്ലെ എന്ന് ചോദിച്ചുവെന്നും ബാലാജി പറയുന്നു. മമ്മൂട്ടിയെ പരിചയമില്ലാത്ത ആരെങ്കിലും ഉണ്ടോ എന്ന് താൻ ചോദിച്ചുവെന്നും അപ്പോൾ മമ്മൂട്ടി തമാശയ്ക്ക് അവന് തന്നെ പരിചയമില്ലേയെന്ന് പറഞ്ഞുവെന്നും ബാലാജി പറഞ്ഞു.
പിന്നീട് പരിചയപ്പെടാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോൾ താനല്ലേ പരിചയപ്പെട്ടതെന്നും നീ അല്ലല്ലോയെന്ന് മമ്മൂട്ടി തിരിച്ചു ചോദിച്ചുവെന്നും ബാലാജി പറയുന്നു. തൻ്റെ പരിപാടിയൊക്കെ കാണാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും ബാലാജി കൂട്ടിച്ചേർത്തു.
‘ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഓഗസ്റ്റ് ഒന്നിൻ്റെ ഷൂട്ടിങ് നടക്കുന്നുണ്ട്. അപ്പോൾ തന്നെ നമ്മുടെ തന്നെ സീരിയലിൻ്റെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്. മാനസപുത്രി എന്നുപറയുന്ന സീരിയലിൻ്റെ തമിഴ്. അപ്പോൾ പെട്ടെന്ന് ഷാജി സാർ എന്നെ കണ്ടു. ഞാൻ ഓടിച്ചെന്നു. മമ്മൂക്കയെ പരിചയമില്ലെ എന്ന് ചോദിച്ചു. മമ്മൂക്കയെ പരിചയമില്ലാത്ത ആരെങ്കിലും ഉണ്ടോയെന്ന് ഞാൻ തിരിച്ച് ചോദിച്ചു.
അതല്ല മമ്മൂക്ക തമാശക്ക് അങ്ങനെയാരു കാര്യം പറഞ്ഞു. ‘അവന് എന്നെ പരിചയമില്ലെന്ന് തോന്നുന്നു’ എന്ന്. സംഭവമെന്താണെന്ന് പറഞ്ഞാൽ മമ്മൂക്ക എന്നെ വന്ന് പരിചയപ്പെട്ട് റെക്കമെൻ്റ് ഒക്കെ ചെയ്തിട്ടും ഞാനൊരു താങ്സും പറഞ്ഞില്ല ഒന്നും പറഞ്ഞില്ല. ഞാൻ ആകെപ്പാടെ അന്താളിച്ച് നിൽക്കുവാണ്. അതാണ് കാര്യം.
അത് കുഴപ്പമായോ എന്നാണ് ഞാൻ ചോദിച്ചത്. ഒന്ന് പരിചയപ്പെട്ടേക്ക് എന്ന് ഷാജി സാർ പറഞ്ഞു.
അപ്പോൾ മമ്മൂക്ക ക്യാരവാനിൽ നിന്ന് ഇറങ്ങി വന്നു. ഞാൻ സൈഡിൽ നിൽക്കുവാണ്. അദ്ദേഹത്തിനെ കണ്ടപ്പോൾ ഞാൻ ചിരിച്ചു. അദ്ദേഹവും ചിരിച്ചു. അപ്പോൾ ഞാൻ ചിന്തിച്ചു കുഴപ്പമില്ലല്ലോ എന്ന്.
ഞാൻ അടുത്ത് പോയി നോക്കി. എന്നെയൊന്ന് നോക്കി. ഞാൻ ‘മമ്മൂക്ക നമസ്കാരം’ എന്ന് പറഞ്ഞു. ‘ആ പറ’ എന്ന് അദ്ദേഹവും പറഞ്ഞു. ഞാൻ മമ്മൂക്കയെ ഒന്ന് പരിചയപ്പെടാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോൾ ‘ഞാനല്ലേ നിന്നെ പരിചയപ്പെട്ടത്, നീയല്ലല്ലോ’ എന്ന് തിരിച്ചു ചോദിച്ചു. ‘ഞാൻ കാണാറുണ്ട് നിൻ്റെ പരിപാടിയൊക്കെ’ എന്ന് പറഞ്ഞു,’ ബാലാജി പറയുന്നു.
Content Highlight: I didn’t say thanks to Mammootty; this is his reply when I went to meet him later says Balaji Sharma