എംബാപ്പെയോട് ഞാൻ മിണ്ടിയില്ല; അവന് എന്തിനാണ് ഇനിയൊരു ലോകകപ്പ്; അർജന്റൈൻ സൂപ്പർ താരം
football news
എംബാപ്പെയോട് ഞാൻ മിണ്ടിയില്ല; അവന് എന്തിനാണ് ഇനിയൊരു ലോകകപ്പ്; അർജന്റൈൻ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 7:08 pm

ഫ്രഞ്ച് ക്ലബ്ബ്‌ പി.എസ്.ജിയിലെ സഹ താരമായിരുന്നു എംബാപ്പെയും ഏഞ്ചൽ ഡി മരിയയും.2022 ഖത്തർ ലോകകപ്പിൽ ഇരു താരങ്ങളും ഫ്രാൻസിനും അർജന്റീനക്കുമായി പരസ്പരം മത്സരിച്ചിരുന്നു.

മത്സരത്തിൽ മുൻ ചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെ തകർത്ത് അർജന്റീന ലോക കിരീടത്തിൽ മുത്തമിട്ടിരുന്നു.

എന്നാൽ മത്സരത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ സൂപ്പർ താരമായ ഏഞ്ചൽ ഡി മരിയ. മത്സരത്തിൽ എംബാപ്പെയും ഡി മരിയയും അവരുടെ ടീമുകൾക്കായി ഗോളുകൾ സ്വന്തമാക്കിയിരുന്നു.

എംബാപ്പെ മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയപ്പോൾ അർജന്റീനയുടെ രണ്ടാം ഗോളാണ് ഏഞ്ചൽ ഡി മരിയ സ്വന്തമാക്കിയത്.
“മത്സരത്തിനിടെ ഞാൻ എംബാപ്പെയോട് ഒന്നും സംസാരിച്ചിരുന്നില്ല. മത്സരിക്കാൻ മൈതാനത്തിറങ്ങിയപ്പോൾ ഞാൻ മുഖഭാവം കൊണ്ട് അദ്ദേഹത്തെ ഒന്ന് വിഷ് ചെയ്തു,’ ഡി മരിയ പറഞ്ഞു.

‘അദ്ദേഹത്തിന് അപ്പോൾ തന്നെ ഒരു ലോകകപ്പ് ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് രണ്ടാമതൊരു ലോകകപ്പ്. ഒരെണ്ണം തന്നെ ധാരാളമല്ലെ,’ തമാശരൂപേണ ഡി മരിയ കൂട്ടിച്ചേർത്തു.

വലിയ മത്സരങ്ങൾക്കായി മൈതാനത്തിറങ്ങുമ്പോൾ എതിർ ടീമിലെ താരങ്ങളോട് സൗഹൃദ ഭാവത്തിൽ ഇടപെടാനുള്ള ഒരു മാനസികാവസ്ഥ നമുക്ക് ഉണ്ടാവണമില്ലെന്നും ഉള്ളിൽ കടുത്ത സംഘർഷമാണ് കളിക്കാർ അനുഭവിക്കുന്നതെന്നും കൂടി ഡി മരിയ പറഞ്ഞു.

ടി.എൻ.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നുലോകകപ്പ് ഫൈനലിലെ സംഭവ വികാസങ്ങളെക്കുറിച്ച് ഡി മരിയ തുറന്ന് പറഞ്ഞത്.

ലോകകപ്പ് ഫൈനലിൽ മത്സരത്തിന്റെ 80 മിനിട്ട് വരെ രണ്ട് ഗോളിന് മുന്നിലായി ഏകപക്ഷീയ വിജയത്തിലേക്ക് മുന്നേറുകയായിരുന്ന അർജന്റീനയെ, തുടർച്ചയായി മൂന്ന് മിനിട്ടുകൾക്കിടയിൽ നേടിയ രണ്ട് ഗോളുകളോടെ എംബാപ്പെ വിറപ്പിക്കുകയായിരുന്നു.

അതേസമയം പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന എംബാപ്പെ ലീഗ് വണ്ണിലെ ടോപ്പ് സ്കോററാണ്. ഡി മരിയ ഇപ്പോഴും യുവന്റസ് ക്ലബ്ബിൽ തന്നെയാണ് മത്സരിക്കുന്നത്.

Content Highlights:I did not speak to Mbappe; Why he have another World Cup for him;di maria