ധോണിയുമായി പ്രശ്നമൊന്നുമില്ല; എനിക്ക് എന്റെ കാര്യം; ഹർഭജൻ സിങ്
Cricket news
ധോണിയുമായി പ്രശ്നമൊന്നുമില്ല; എനിക്ക് എന്റെ കാര്യം; ഹർഭജൻ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th March 2023, 1:10 pm

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ മികച്ച രണ്ട് മുൻ താരങ്ങളാണ് എം.എസ് ധോണിയും ഹർഭജൻ സിങും.
2011ൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹർഭജൻ സിങിനായിട്ടുണ്ട്.

ഇന്ത്യൻ ടീമിലും ഐ.പി.എൽ ഡ്രസിങ്‌ റൂമിലും ഒരുപാട് കാലം ചെലവഴിച്ച ഇരു താരങ്ങളും തമ്മിൽ വലിയ രീതിയിലുള്ള സൗഹൃദവും രൂപപ്പെട്ടിരുന്നു.

എന്നാലിപ്പോൾ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം മുന്നോട്ട് പോകുന്ന ഇരുതാരങ്ങളും തമ്മിൽ പഴയ അടുപ്പമില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിങ്‌.

സ്പോർട്സ് യാരി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധോണിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ ഹർഭജൻ സിങ്‌ തുറന്ന് പറഞ്ഞത്.

“ധോണിയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ ഒരുമിച്ച് വളരെ നാൾ ക്രിക്കറ്റ്‌ കളിച്ച നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ രണ്ട് പേരും ജീവിതത്തിൽ വലിയ തിരക്കിലൂടെയാണ് മുന്നോട്ട് പോകുന്നത്. എനിക്ക് എന്റെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.

ധോണിക്ക് അദ്ദേഹത്തിന്റെതായ കാര്യങ്ങളുമുണ്ട്. ഞങ്ങൾ അധികം കാണാറില്ലെന്നത് നേര് തന്നെയാണ്. പക്ഷെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല,’ ഹർ ഭജൻ സിങ് പറഞ്ഞു.

2018 ഐ.പി.എല്ലിലും ഇരു താരങ്ങളും ചേർന്ന് ട്രോഫി സ്വന്തമാക്കിയിരുന്നു. അതേസമയം നിലവിൽ പുരോഗമിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടീം ഇന്ത്യ സ്വന്തമാക്കി.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് കൂടി വിജയിക്കാനായാൽ ഇന്ത്യൻ ടീമിന് ബോർഡർ-ഗവാസ്ക്കർ പരമ്പരക്ക് ശേഷം ഏകദിന പരമ്പരകൂടി സ്വന്തമാക്കാൻ സാധിക്കും.

Content Highlights: I became busy with my life Harbhajan Singh said rift between him and MS Dhoni